---
title: "കർഷകർക്ക് അതിജീവനത്തിനായുള്ള നൂതന സംരഭങ്ങളുമായി റെയ്ഡ്കോ"
english_title: "raidco kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/323636/raidco-kannur"
published_at: "2025-10-31T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69049924a53e6_231.jpg"
keywords: []
---

# കർഷകർക്ക് അതിജീവനത്തിനായുള്ള നൂതന സംരഭങ്ങളുമായി റെയ്ഡ്കോ

> **Lead Summary:** കണ്ണൂർ : അതിജീവനത്തിനായി നൂതന സംരഭങ്ങളുമായി റെയ്ഡ് കോ. കാർഷികാനുബന്ധ നൂതന സംരഭങ്ങൾക്ക് റെയ്ഡ്കോയിൽ തുടക്കമായി. കണ്ണോത്തുംചാൽ റെയ്ഡ് കോ ഫെസിലിറ്റി സെൻ്ററിൽ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ചടങ്ങ് ഉദ്‌ഘാടനം ചെയിതു. കൃഷിയുടെ ആനുകൂല്യം പറ്റാതെ ഒരു മനുഷ്യനും ദിവസങ്ങൾ പോലും ഈ ഭൂമിയിൽ ജീവിക്കാൻ പറ്റില്ലെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു.

## Article Content

കണ്ണൂർ : അതിജീവനത്തിനായി നൂതന സംരഭങ്ങളുമായി റെയ്ഡ് കോ. കാർഷികാനുബന്ധ നൂതന സംരഭങ്ങൾക്ക് റെയ്ഡ്കോയിൽ തുടക്കമായി. കണ്ണോത്തുംചാൽ റെയ്ഡ് കോ ഫെസിലിറ്റി സെൻ്ററിൽ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ചടങ്ങ് ഉദ്‌ഘാടനം ചെയിതു. കൃഷിയുടെ ആനുകൂല്യം പറ്റാതെ ഒരു മനുഷ്യനും ദിവസങ്ങൾ പോലും ഈ ഭൂമിയിൽ ജീവിക്കാൻ പറ്റില്ലെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു.

പരിപാടിയിൽ റെയ്ഡ് കോ ചെയർമാൻ എം. സുരേന്ദ്രൻ അദ്ധ്യക്ഷനായി. റെയ്ഡ് കോ ബ്രാൻഡ് മട്ട അരിയും മന്ത്രി വിപണിയിലിറക്കി ഉദ്ഘാടനം ചെയ്തു. വിദേശ കയറ്റുമതിക്കുള്ള ഓർഡർ സ്കൈലൈൻഎം.ഡി എം മുഹമ്മദ്, എം.കെ അരുൺ രാജ് എന്നിവർ മന്ത്രിക്ക് കൈമാറി. ചീഫ് എക്സിക്യുട്ടീവ് ഓഫീസർ വി. രതീശൻ റിപ്പോർട്ട് അവതരിപ്പിച്ചു. കാർഷിക യന്ത്രോപകരണങ്ങളുടെ ഷോറും സർവ്വീസ് സെൻ്റർ, റെയ്ഡ് കോയുടെ പുതിയ മോഡൽ പമ്പ് സെറ്റുകൾ, മില്ലറ്റ് ഫ്ളെയ്ക്സ്, എന്നിവയുടെ വിപണനോദ്ഘാടനം കെ.പി മോഹനൻ എം.എൽ.എ നിർവഹിച്ചു. ന്യൂട്രിമിക്സ് അസംസ്കൃത വസ്തുക്കളുടെ വിപണനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ രത്നകുമാരിയും ബയോ ഫെർട്ടിലൈസർ വിപണനോദ്ഘാടനം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ. എൻജ്യോതികുമാരിയും നിർവഹിച്ചു. നഴ്സറി തൈകൾ, അത്യുൽപ്പാദന ശേഷിയുടെ ഫലവൃക്ഷ തൈകൾ വിത്ത്, ജൈവവളം, പ്രകൃതി സൗഹൃദ കീടനാശിനികൾ, കാർഷിക ഉപകരണങ്ങൾ എന്നിവയെല്ലാം ഒരു കുടകീഴിലാവുന്നതാണ് സംരഭം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/323636/raidco-kannur)