---
title: "പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പ്രത്യേക ഡ്രൈവ് "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/323692/kannur"
published_at: "2025-11-01T05:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6905533c3ab7e_Screenshot_2025-11-01_055354.jpg"
keywords: []
---

# പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പ്രത്യേക ഡ്രൈവ് 

> **Lead Summary:** കണ്ണൂർ : പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് എന്നിവയുടെ പോളിസി ഉടമകൾക്ക് വിവരങ്ങൾ അപ്ഡേറ്റ് ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന് തപാൽ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ഡ്രൈവ് ആരംഭിച്ചു. ഒക്ടോബർ 16 മുതൽ രണ്ട് മാസക്കാലത്തേക്കാണ് ഡ്രൈവ്.

## Article Content

കണ്ണൂർ : പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് എന്നിവയുടെ പോളിസി ഉടമകൾക്ക് വിവരങ്ങൾ അപ്ഡേറ്റ് ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന് തപാൽ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ഡ്രൈവ് ആരംഭിച്ചു. ഒക്ടോബർ 16 മുതൽ രണ്ട് മാസക്കാലത്തേക്കാണ് ഡ്രൈവ്.

നിലവിൽ മൊബൈൽ നമ്പറോ ഇ മെയിൽ ഐഡിയോ ഇല്ലാത്ത സജീവ പോളിസി ഉടമകൾക്ക് പി എൽ ഐ ഉപഭോക്തൃ പോർട്ടലിൽ ലോഗിൻ ചെയ്യാനും ഓൺലൈൻ പേയ്മെന്റ് പോലുള്ള ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കാനും പോളിസി സംബന്ധമായ വിവരങ്ങൾ കൃത്യസമയത്ത് ലഭിക്കാനുമാണ് അപ്ഡേറ്റ് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്കും പോളിസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/323692/kannur)