---
title: "പയ്യന്നൂരിൽ 3 കിലോ കഞ്ചാവ് പിടികൂടി; 5 പേർ പിടിയിൽ"
english_title: "3 kilograms of cannabis seized in Payyannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/323796/3-kilograms-of-cannabis-seized-in-payyannur"
published_at: "2025-11-01T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6905e54d617ce_travaler.jpg"
keywords: []
---

# പയ്യന്നൂരിൽ 3 കിലോ കഞ്ചാവ് പിടികൂടി; 5 പേർ പിടിയിൽ

> **Lead Summary:** കണ്ണൂർ: പയ്യന്നൂരിൽ 3 കിലോ കഞ്ചാവ് പിടികൂടി. മംഗലാപുരം ഭാഗത്ത് നിന്ന് വന്ന ട്രാവലറിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പോലീസ് ആവശ്യപ്പെട്ടിട്ടും നിർത്താതെ പോയ വാഹനം പിന്തുടർന്ന് പിടികൂടുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന പരിയാരം സ്വദേശികളായ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സരിൻ വർഗീസ്, സബിൻ വർഗീസ്, കാർലോസ്, അശ്വിൻ, അഭിജിത്ത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഡാൻസാഫിന്റെ സഹായത്തോടെ പയ്യന്നൂർ എസ് ഐ യദുകൃഷ്ണനും സംഘവുമാണ് കഞ്ചാവ് പിടികൂടിയത്.

## Article Content

കണ്ണൂർ: പയ്യന്നൂരിൽ 3 കിലോ കഞ്ചാവ് പിടികൂടി. മംഗലാപുരം ഭാഗത്ത് നിന്ന് വന്ന ട്രാവലറിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പോലീസ് ആവശ്യപ്പെട്ടിട്ടും നിർത്താതെ പോയ വാഹനം പിന്തുടർന്ന് പിടികൂടുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന പരിയാരം സ്വദേശികളായ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സരിൻ വർഗീസ്, സബിൻ വർഗീസ്, കാർലോസ്, അശ്വിൻ, അഭിജിത്ത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഡാൻസാഫിന്റെ സഹായത്തോടെ പയ്യന്നൂർ എസ് ഐ യദുകൃഷ്ണനും സംഘവുമാണ് കഞ്ചാവ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/323796/3-kilograms-of-cannabis-seized-in-payyannur)