---
title: "കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; കണ്ണൂരിൽ 3 മെഡിക്കൽ വിദ്യാർഥികളും മുങ്ങിമരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/323935/kannur"
published_at: "2025-11-02T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69071ed639014_Screenshot_2025-11-02_141239.jpg"
keywords: []
---

# കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; കണ്ണൂരിൽ 3 മെഡിക്കൽ വിദ്യാർഥികളും മുങ്ങിമരിച്ചു

> **Lead Summary:** കണ്ണൂർ: പയ്യാമ്പലത്ത് കടലിൽ 3 മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു. ബെംഗളുരുവിലെ മെഡിക്കൽ വിദ്യാർഥികളായ അഫ്‌നാൻ, റഹാനുദ്ദീൻ, അഫ്റാസ് എന്നിവരാണ് മരിച്ചത്. കർണാടക സ്വദേശികളാണ്.

## Article Content

കണ്ണൂർ: പയ്യാമ്പലത്ത് കടലിൽ 3 മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു. ബെംഗളുരുവിലെ മെഡിക്കൽ വിദ്യാർഥികളായ അഫ്‌നാൻ, റഹാനുദ്ദീൻ, അഫ്റാസ് എന്നിവരാണ് മരിച്ചത്. കർണാടക സ്വദേശികളാണ്.

കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. സംഘത്തിൽ 8 പേരുണ്ടായിരുന്നു. താമസിക്കുന്ന റിസോർട്ടിനു മുന്നിലെ കടലിൽ ഇറങ്ങുകയായിരുന്നു. അഫ്റാസാണ് ആദ്യം കടലിൽ ഇറങ്ങിയത്. ഒഴുക്കിൽപ്പെട്ടതോടെ മറ്റു 2 പേർ രക്ഷിക്കാൻ ഇറങ്ങി. മൂന്നുപേരും ഒഴുക്കിൽപ്പെട്ടതോടെ കൂട്ടത്തിലുള്ളവർ നാട്ടുകാരെയും മത്സ്യത്തൊഴിലാളികളെയും അറിയിച്ചു.

ഫയർഫോഴ്സും പൊലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/323935/kannur)