---
title: "രാജസ്ഥാനിൽ  ട്രാവലർ നിർത്തിയിട്ടിരുന്ന ട്രെയിലറിൽ ഇടിച്ചുകയറി:  15 പേർ മരിച്ചു"
english_title: "Rajasthan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324032/rajasthan"
published_at: "2025-11-03T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69081d57cd956_download_(20).jpeg"
keywords: []
---

# രാജസ്ഥാനിൽ  ട്രാവലർ നിർത്തിയിട്ടിരുന്ന ട്രെയിലറിൽ ഇടിച്ചുകയറി:  15 പേർ മരിച്ചു

> **Lead Summary:** ജയ്പൂരിൽ: രാജസ്ഥാനിലെ ഫാലൊടി ജില്ലയിൽ ട്രാവലർ നിർത്തിയിട്ടിരുന്ന ട്രെയിലറിൽ ഇടിച്ചുകയറി 15 പേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ജയ്പൂരിൽ നിന്ന് 400 കിലോമീറ്റർ അകലെ മാതോഡ ഗ്രാമത്തിൽ ഭാരത് മാല ഹൈവേയിലാണ് അപകടമുണ്ടായത്

## Article Content

ജയ്പൂരിൽ: രാജസ്ഥാനിലെ ഫാലൊടി ജില്ലയിൽ ട്രാവലർ നിർത്തിയിട്ടിരുന്ന ട്രെയിലറിൽ ഇടിച്ചുകയറി 15 പേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ജയ്പൂരിൽ നിന്ന് 400 കിലോമീറ്റർ അകലെ മാതോഡ ഗ്രാമത്തിൽ ഭാരത് മാല ഹൈവേയിലാണ് അപകടമുണ്ടായത്

ജോധ്പൂരിലെ സുർസാഗർ പ്രദേശത്തെ താമസക്കാരാണ് കൊല്ലപ്പെട്ടത്. ബിക്കാനീറിലെ കൊളായത്ത് ക്ഷേത്രത്തിൽ നിന്ന് കപിൽ മുനി ആശ്രമത്തിൽ പ്രാർഥന നടത്തി മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഭജൻലാൽ ശർമ മെഡിക്കൽ സൗകര്യം അടക്കം സാധ്യമായ എല്ലാ സഹായവും നൽകാൻ നിർദേശം നൽകിയതായി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324032/rajasthan)