---
title: "ലീഗല്‍ മെട്രോളജി അദാലത്ത്"
english_title: "Legal metrology adalat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32419/legal-metrology-adalat"
published_at: "2022-03-18T07:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6233e3aa1993d_images.jpeg"
keywords: []
---

# ലീഗല്‍ മെട്രോളജി അദാലത്ത്

> **Lead Summary:** കൊവിഡ് മൂലം ലോക്ക്ഡൗണ്‍ ആയിരുന്ന സാഹചര്യത്തിലും മറ്റ് കാരണങ്ങളാലും യഥാസമയം മുദ്ര പതിപ്പിക്കാന്‍ ഹാജരാക്കാത്തതിനാല്‍ കുടിശ്ശികയായ അളവ് തൂക്ക ഉപകരണങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരംമുദ്ര പതിപ്പിച്ച് നല്‍കാന്‍ ലീഗല്‍ മെട്രോളജി അദാലത്ത് സംഘടിപ്പിക്കുന്നു.

## Article Content

കൊവിഡ് മൂലം ലോക്ക്ഡൗണ്‍ ആയിരുന്ന സാഹചര്യത്തിലും മറ്റ് കാരണങ്ങളാലും യഥാസമയം മുദ്ര പതിപ്പിക്കാന്‍ ഹാജരാക്കാത്തതിനാല്‍ കുടിശ്ശികയായ അളവ് തൂക്ക ഉപകരണങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരംമുദ്ര പതിപ്പിച്ച് നല്‍കാന്‍ ലീഗല്‍ മെട്രോളജി അദാലത്ത് സംഘടിപ്പിക്കുന്നു.

500 രൂപ രാജിഫീസും പരമാവധി ആറ് ക്വാര്‍ട്ടറിന്റെ അധിക ഫീസും മുദ്രഫീസും ഈടാക്കും. അദാലത്തിനായി ഏപ്രില്‍ 10 വരെ ജില്ലയിലെ എല്ലാ താലൂക്കുകളിലുമുള്ള ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത അപേക്ഷകള്‍ മാത്രമേ അദാലത്തില്‍ പരിഗണിക്കൂ.

ഫോണ്‍: 8281698121, 8281698122 (കണ്ണൂര്‍), 8281698126 (തലശ്ശേരി), 8281698124 (തളിപ്പറമ്പ്), 9400064092 (പയ്യന്നൂര്‍), 9400064090 (ഇരിട്ടി).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32419/legal-metrology-adalat)