---
title: "പടിഞ്ഞാറത്തറയില്‍ കോണ്‍ഗ്രസ് ഗ്രാമ സന്ദേശ യാത്ര ആരംഭിച്ചു"
english_title: "padinjarethara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324249/padinjarethara"
published_at: "2025-11-04T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69099741072f5_WhatsApp_Image_2025-11-04_at_10.41.14_a4527b95.jpg"
keywords: []
---

# പടിഞ്ഞാറത്തറയില്‍ കോണ്‍ഗ്രസ് ഗ്രാമ സന്ദേശ യാത്ര ആരംഭിച്ചു

> **Lead Summary:** പടിഞ്ഞാറത്തറ:ഇന്ത്യന്‍ നാഷ്ണല്‍കോണ്‍ഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗ്രാമ സന്ദേശ യാത്ര ആരംഭിച്ചു.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ ജനദ്രോഹനടപടികള്‍ക്കും വര്‍ഗ്ഗീയ ധ്രുവീകരണത്തിനെതിരെയും,അമിതമായ നികുതിവര്‍ദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുത്.ഇന്ന് രാവിലെ 9 മണിക്ക് 16-ാം മൈലില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ : ടി.ജെ ഐസക് യാത്ര ഉദ്ഘാടനം ചെയ്യ്തു.എം.പി ചെറിയാന്‍ സ്വാഗതം ആശംസിച്ചു.എം.വി ജോണ്‍ അധ്യക്ഷനായി.

## Article Content

പടിഞ്ഞാറത്തറ:ഇന്ത്യന്‍ നാഷ്ണല്‍കോണ്‍ഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗ്രാമ സന്ദേശ യാത്ര ആരംഭിച്ചു.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ ജനദ്രോഹനടപടികള്‍ക്കും വര്‍ഗ്ഗീയ ധ്രുവീകരണത്തിനെതിരെയും,അമിതമായ നികുതിവര്‍ദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുത്.ഇന്ന് രാവിലെ 9 മണിക്ക് 16-ാം മൈലില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ : ടി.ജെ ഐസക് യാത്ര ഉദ്ഘാടനം ചെയ്യ്തു.എം.പി ചെറിയാന്‍ സ്വാഗതം ആശംസിച്ചു.എം.വി ജോണ്‍ അധ്യക്ഷനായി.

കോണ്‍ഗ്രസ് നേതാക്കളായ പി.പി ആലി, എം.എ ജോസഫ് പി.കെ അബ്ദുറഹ്‌മാന്‍, പോള്‍സണ്‍ കൂവക്കല്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ - ബ്ലോക്ക് മണ്ഡലം നേതാക്കള്‍ നേതൃത്വം നല്‍കി. ഇന്ന് വൈകിട്ട് 5.30 ന് പടിഞ്ഞാറത്തറയിലാണ് സമാപന സമ്മേളനം. എം.എല്‍.എമാരായ ചാണ്ടി ഉമ്മ ,ടി. സിദ്ധീഖ്,എ.ഫൈസല്‍ ബാബു സമാപന സമ്മേളനം എന്നിവര്‍ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324249/padinjarethara)