---
title: "26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അനന്തപുരിയില്‍ തിരി തെളിയും."
english_title: "Iffk"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32427/iffk"
published_at: "2022-03-18T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6233ed780efd8_n3691070521647570203987c836828f2730df4bfc3a8af7415393cd5fc5a891cabdf9bdf6aee2cdc3fad964.jpg"
keywords: []
---

# 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അനന്തപുരിയില്‍ തിരി തെളിയും.

> **Lead Summary:** 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അനന്തപുരിയില്‍ തിരി തെളിയും.

## Article Content

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അനന്തപുരിയില്‍ തിരി തെളിയും.

വൈകിട്ട് 6.30ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ബംഗ്ളാദേശ് ചിത്രം രഹന മറിയം നൂറാണ് ഉദ്ഘാടന ചിത്രം.

ഇനി ഒരാ‍ഴ്ച അനന്തപുരിയില്‍ തിരക്കാഴ്ചകളുടെ വര്‍ണോത്സവമാണ്. രാവിലെ പത്ത് മണി മുതല്‍ ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിക്കും. വൈകീട്ട്

6.30 ന് നിശഗന്ധിയില്‍ മുഖ്യമന്ത്രി മേളയ്ക്ക് ഔദ്യോഗിക തുടക്കം കുറിക്കും. ചടങ്ങില്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും.

ഐ എസിന്റെ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദ്ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങില്‍ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സമ്മാനിക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം അധ്യാപികയുടെ ജീവിത പോരാട്ടത്തിന്റെ കഥ പറയുന്ന ബംഗ്ളാദേശ് ചിത്രം രഹന മറിയം നൂറ് എന്ന ഉദ്ഘാടന ചിത്രം പ്രദര്‍ശിപ്പിക്കും.

രഹന മറിയം നൂറ് ഉള്‍പ്പെടെ 13 ചിത്രങ്ങളാണ് ആദ്യ ദിനം പ്രദര്‍ശിപ്പിക്കുന്നത്. എല്ലാ ലോക സിനിമ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ്.

ആഭ്യന്തര യുദ്ധങ്ങള്‍ ആകുലതയും ഭീതിയും പ്രതിസന്ധിയും സൃഷ്ടിച്ച രാജ്യങ്ങളിലെ മനുഷ്യരുടെ അതിജീവനം പ്രമേയമാക്കിയ ഒട്ടേറെ ചിത്രങ്ങള്‍ മേളയില്‍ എത്തുന്നുണ്ട് .

കൊവിഡ് ഉള്‍പ്പടെ പലതരം ഭീതികള്‍ക്കിടയിലും ചലച്ചിത്ര മേഖലയെ സമ്ബന്നമാക്കി നിര്‍ത്തിയ ഒരു കൂട്ടം സംവിധായകരുടെ ചിത്രങ്ങളാണ് ഈ മേളയിലെ പ്രധാന ആകര്‍ഷണം. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്.

ലോക പ്രശസ്തരായ വനിതാ സംവിധായകരുടെ മികച്ച ചിത്രങ്ങളും നെടുമുടി വേണു ,കെ പി എസ് സി ലളിത തുടങ്ങിയ മലയാളത്തിന്റെ അനശ്വര പ്രതിഭകകളോടുള്ള ആദരമായി വിവിധ സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കും. 15 വേദികളില്‍ 15 വിഭാഗങ്ങളിലായി മത്സര വിഭാഗത്തിലെ 14 ചിത്രങ്ങള്‍ ഉള്‍പ്പെടെ ആകെ 173 ചിത്രങ്ങളാണ് മേളയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32427/iffk)