---
title: "തളിപ്പറമ്പിലെ വ്യാപാരികൾക്ക് കെവിവിഇഎസ് കേളകം മേഖലയുടെ സഹായധനം കൈമാറി"
english_title: "KVVES distributed financial aid from the KELAKAM area to the traders in Taliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324292/kvves-distributed-financial-aid-from-the-kelakam-area-to-the-traders-in-taliparamba"
published_at: "2025-11-04T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909c91978582_kvves.jpg"
keywords: []
---

# തളിപ്പറമ്പിലെ വ്യാപാരികൾക്ക് കെവിവിഇഎസ് കേളകം മേഖലയുടെ സഹായധനം കൈമാറി

> **Lead Summary:** കേളകം: അഗ്നിബാധയിൽ സർവ്വതും നഷ്ടപെട്ട തളിപ്പറമ്പിലെ വ്യാപാരികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖലയുടെ ധനസഹായം. കെവിവിഇഎസ് കേളകം മേഖല ഓഫിസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരിക്ക് ധനസഹായം കൈമാറി. വിവിധ യുണിറ്റുകളിൽ നിന്നായി രണ്ടര ലക്ഷം രൂപയോളമാണ് കെവിവിഇഎസ് കേളകം മേഖല സമാഹരിച്ചത്. ചടങ്ങിൽ മേഖല പ്രസിഡണ്ട് സ്വർണ്ണപ്പള്ളി അദ്ധ്യക്ഷനായിരുന്നു. മേഖലാ ജനറൽ സെക്രട്ടറി സിഎംജെ സ്വാഗതം പറഞ്ഞു. കൊളക്കാട് യൂനിറ്റ് പ്രസിഡണ്ട് മനോജ്, കണിച്ചാർ യൂണിറ്റ്പ്രസിഡണ്ട് പ്രജിത് പോനോൻ, ചുങ്കകുന്ന് യൂണിറ്റ് ജനറൽ സെക്രട്ടറി ബേബിച്ചൻ എന്നിവർ സംസാരിച്ചു.

## Article Content

കേളകം: അഗ്നിബാധയിൽ സർവ്വതും നഷ്ടപെട്ട തളിപ്പറമ്പിലെ വ്യാപാരികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖലയുടെ ധനസഹായം. കെവിവിഇഎസ് കേളകം മേഖല ഓഫിസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരിക്ക് ധനസഹായം കൈമാറി. വിവിധ യുണിറ്റുകളിൽ നിന്നായി രണ്ടര ലക്ഷം രൂപയോളമാണ് കെവിവിഇഎസ് കേളകം മേഖല സമാഹരിച്ചത്. ചടങ്ങിൽ മേഖല പ്രസിഡണ്ട് സ്വർണ്ണപ്പള്ളി അദ്ധ്യക്ഷനായിരുന്നു. മേഖലാ ജനറൽ സെക്രട്ടറി സിഎംജെ സ്വാഗതം പറഞ്ഞു. കൊളക്കാട് യൂനിറ്റ് പ്രസിഡണ്ട് മനോജ്, കണിച്ചാർ യൂണിറ്റ്പ്രസിഡണ്ട് പ്രജിത് പോനോൻ, ചുങ്കകുന്ന് യൂണിറ്റ് ജനറൽ സെക്രട്ടറി ബേബിച്ചൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324292/kvves-distributed-financial-aid-from-the-kelakam-area-to-the-traders-in-taliparamba)