---
title: "ഇരിട്ടിയിൽ റോഡ് നവീകരണ പ്രവർത്തിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ എംഎൽഎ സണ്ണി ജോസഫിനെതിരെ പ്രതിഷേധം"
english_title: "Mlasannyjoseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324310/mlasannyjoseph"
published_at: "2025-11-04T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909d813698b1_1000148017.jpg"
keywords: []
---

# ഇരിട്ടിയിൽ റോഡ് നവീകരണ പ്രവർത്തിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ എംഎൽഎ സണ്ണി ജോസഫിനെതിരെ പ്രതിഷേധം

> **Lead Summary:** **ഇരിട്ടി: **റോഡ് നവീകരണ പ്രവർത്തിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ എംൽഎ അഡ്വ.സണ്ണി ജോസഫിനെതിരെ പ്രതിഷേധം. ചാവശേരി- പറയനാട്- കൊട്ടാരം റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനമാണ് ചൊവ്വാഴ്ച്‌ച രാവിലെ നിശ്ചയിച്ചിരുന്നത്. നവകേരള സദസിൽ ഇരിട്ടി നഗരസഭ നൽകിയ നിവേദനത്തെ തുടർന്ന് നടക്കുന്ന റോഡ് നവീകരണമാണെന്നും എം എൽ എയ്ക്ക് യാതൊരു പങ്കുമില്ലെന്നും പറഞ്ഞായിരുന്നു പാർട്ടി പ്രവർത്തകരുടെ പ്രതിക്ഷേധം.നഗരസഭാ ചെയർമാൻ കെ ശ്രീലത പ്രവൃത്തി ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നതെന്നും എന്നാൽ സർക്കാരിന്റെ ഫണ്ടായതുകൊണ്ട് താനാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് സണ്ണി ജോസഫ് അറിയിക്കുകയായിരുന്നെന്നും പ്രതിഷേധക്കാർ പറയുന്നു.റോഡ് നവീകരണത്തിനായി പ്രത്യേക റോഡ് വികസന ഫണ്ടിൽനിന്ന് ഇരിട്ടി നഗരസഭയ്ക്ക് 1.25 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. നഗരസഭാ ചെയർമാൻ കെ ശ്രീലത 2023 നവംബർ 22ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ചാവശ്ശേരി- കൊട്ടാരത്തിൽ റോഡ് നവീകരണത്തിന് ഫണ്ട് അനുവദിക്കണമെന്ന് അഭ്യർഥിച്ചിരുന്നുവെന്നും, നവകേരള സദസിനെ പരിഹസിച്ച് ബഹിഷ്‌കരിച്ച യുഡിഎഫ് എംഎൽഎ സദസിൻ്റെ ഭാഗമായി നടക്കുന്ന വികസനപ്രവർത്തനങ്ങൾ തന്റേതാക്കാൻ ശ്രമിക്കുന്നത് അൽപത്തരമാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. സണ്ണി ജോസഫ് എം എൽ എ ഉദ്‌ഘാടന സ്ഥലത്ത് എത്തിയപ്പോഴും പാർട്ടി പ്രവർത്തകരുടെ പ്രതിക്ഷേധം തുടർന്നു.

## Article Content

**ഇരിട്ടി: **റോഡ് നവീകരണ പ്രവർത്തിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ എംൽഎ അഡ്വ.സണ്ണി ജോസഫിനെതിരെ പ്രതിഷേധം. ചാവശേരി- പറയനാട്- കൊട്ടാരം റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനമാണ് ചൊവ്വാഴ്ച്‌ച രാവിലെ നിശ്ചയിച്ചിരുന്നത്. നവകേരള സദസിൽ ഇരിട്ടി നഗരസഭ നൽകിയ നിവേദനത്തെ തുടർന്ന് നടക്കുന്ന റോഡ് നവീകരണമാണെന്നും എം എൽ എയ്ക്ക് യാതൊരു പങ്കുമില്ലെന്നും പറഞ്ഞായിരുന്നു പാർട്ടി പ്രവർത്തകരുടെ പ്രതിക്ഷേധം.നഗരസഭാ ചെയർമാൻ കെ ശ്രീലത പ്രവൃത്തി ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നതെന്നും എന്നാൽ സർക്കാരിന്റെ ഫണ്ടായതുകൊണ്ട് താനാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് സണ്ണി ജോസഫ് അറിയിക്കുകയായിരുന്നെന്നും പ്രതിഷേധക്കാർ പറയുന്നു.റോഡ് നവീകരണത്തിനായി പ്രത്യേക റോഡ് വികസന ഫണ്ടിൽനിന്ന് ഇരിട്ടി നഗരസഭയ്ക്ക് 1.25 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. നഗരസഭാ ചെയർമാൻ കെ ശ്രീലത 2023 നവംബർ 22ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ചാവശ്ശേരി- കൊട്ടാരത്തിൽ റോഡ് നവീകരണത്തിന് ഫണ്ട് അനുവദിക്കണമെന്ന് അഭ്യർഥിച്ചിരുന്നുവെന്നും, നവകേരള സദസിനെ പരിഹസിച്ച് ബഹിഷ്‌കരിച്ച യുഡിഎഫ് എംഎൽഎ സദസിൻ്റെ ഭാഗമായി നടക്കുന്ന വികസനപ്രവർത്തനങ്ങൾ തന്റേതാക്കാൻ ശ്രമിക്കുന്നത് അൽപത്തരമാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. സണ്ണി ജോസഫ് എം എൽ എ ഉദ്‌ഘാടന സ്ഥലത്ത് എത്തിയപ്പോഴും പാർട്ടി പ്രവർത്തകരുടെ പ്രതിക്ഷേധം തുടർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324310/mlasannyjoseph)