---
title: "ഇരിട്ടിയിൽ ഇസി എച്ച് എസ് പോളിക്ലിനിക്കിന് പുതിയ കെട്ടിടം"
english_title: "Echspolyclinicnewbuilding"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324315/echspolyclinicnewbuilding"
published_at: "2025-11-04T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909df07745b7_1000148066.jpg"
keywords: []
---

# ഇരിട്ടിയിൽ ഇസി എച്ച് എസ് പോളിക്ലിനിക്കിന് പുതിയ കെട്ടിടം

> **Lead Summary:** **ഇരിട്ടി : **ഇരിട്ടിയിൽ 2012 മുതൽ താത്ക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇസി എച്ച് എസ് പോളിക്ലിനിക്ക് നവംബർ 5 മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും. കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുവദിച്ച 1.08 കോടി രൂപ മുതൽ മുടക്കി ചാവശ്ശേരിയിൽ നിർമ്മിച്ച പുതിയ പോളി ക്ലീനിക്കിൻ്റെ ഉദ്ഘാടനം സതേൺ ആർമി കമാൻഡ് ചീഫ് ലെഫ്. ജനറൽ ധീരജ് സേത് PVSM, AVSM നവംബർ 5 വൈകീട്ട് അഞ്ചിന് നിർവ്വഹിക്കും.

## Article Content

**ഇരിട്ടി : **ഇരിട്ടിയിൽ 2012 മുതൽ താത്ക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇസി എച്ച് എസ് പോളിക്ലിനിക്ക് നവംബർ 5 മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും. കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുവദിച്ച 1.08 കോടി രൂപ മുതൽ മുടക്കി ചാവശ്ശേരിയിൽ നിർമ്മിച്ച പുതിയ പോളി ക്ലീനിക്കിൻ്റെ ഉദ്ഘാടനം സതേൺ ആർമി കമാൻഡ് ചീഫ് ലെഫ്. ജനറൽ ധീരജ് സേത് PVSM, AVSM നവംബർ 5 വൈകീട്ട് അഞ്ചിന് നിർവ്വഹിക്കും.

മലയോര മേഖലയിലെ പൂർവ്വ സൈനീകരുടേയും ആശ്രിതരുടേയും ഏറെക്കാലത്തെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. പുതിയ കെട്ടിട നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് നല്കിയ കേന്ദ്ര സർക്കാരിന് അഖില ഭാരതീയ പൂർവ്വ സൈനിക സേവാ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി അഭിനന്ദനങ്ങൾ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324315/echspolyclinicnewbuilding)