---
title: "ഇന്ന് ലോക ഉറക്ക ദിനം"
english_title: "Sleep day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32437/sleep-day"
published_at: "2022-03-18T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6234039dd0bd9_images (12).jpeg"
keywords: []
---

# ഇന്ന് ലോക ഉറക്ക ദിനം

> **Lead Summary:** ഇന്ന് മാർച്ച് 18 ലോക ഉറക്ക ദിനം. ഉറക്കത്തിന്റെ പ്രാധാന്യവും ഉറക്കവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങളുമൊക്കെയാണ് ഈ ദിനത്തിൽ ചർച്ചയാകുന്നത്.

## Article Content

ഇന്ന് മാർച്ച് 18 ലോക ഉറക്ക ദിനം. ഉറക്കത്തിന്റെ പ്രാധാന്യവും ഉറക്കവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങളുമൊക്കെയാണ് ഈ ദിനത്തിൽ ചർച്ചയാകുന്നത്.

 ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. 2008 മുതൽ ലോക ഉറക്ക ദിനം ആചരിച്ച് വരുന്നു.

തിരക്കേറിയ ലോകത്ത് ഉറക്കത്തിനേക്കാൾ ഉറക്കമില്ലായ്മയെക്കുറിച്ചാണ് ചർച്ചയാകേണ്ടത്. കാരണം എല്ലാവരും ജോലി തിരക്കുകളിലും ജീവിത പ്രശ്നങ്ങളിലും ഉറക്കമില്ലാതെ അലയുന്നവരാണ്. ഉറക്കത്തിന്റെ താളം തെറ്റിയാൽ അത് ജീവിതത്തിന്റെ താളവും തെറ്റിക്കും.

ജോലി തിരക്കോ ജീവിത പ്രശ്നമോ ഒന്നും അല്ലാതെ ഫോണിലും ടെലിവിഷനിലും കമ്പ്യൂട്ടറിലും മുഴുകി ഉറക്കത്തിനെ ഒഴിവാക്കുന്നവരുണ്ട്. വായുവും വെള്ളവും ഭക്ഷണവും പോലെ മനുഷ്യന് ആവശ്യമുള്ള ഒന്നാണ് ഉറക്കവും. 

 'Quality Sleep, Sound Mind, Happy World എന്നതാണ് 2022 ലെ ലോക ഉറക്ക ദിനത്തിന്റെ പ്രമേയം. ഈ വിഷയത്തിൽ ഉറക്കത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്നു. ഒരു വ്യക്തിക്ക് എല്ലാ രാത്രിയിലും കുറഞ്ഞത് 7-8 മണിക്കൂർ ഉറക്കം ആവശ്യമാണ്. ഹൃദയ സംബന്ധമായ അസുഖങ്ങളും അമിതവണ്ണവും തടയാൻ നല്ല ഉറക്കം ശരീരത്തെ സഹായിക്കുന്നു. ഇത് നമ്മുടെ മസ്തിഷ്ക പ്രവർത്തനത്തിന്റെ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32437/sleep-day)