---
title: "ഇന്റര്‍സിറ്റി ട്രെയിനില്‍ ഡിസംബര്‍ മൂന്ന് മുതല്‍ ടിക്കറ്റ് നിരക്ക് കുറയും"
english_title: "Ticket prices for intercity trains to be reduced from December 3"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324388/ticket-prices-for-intercity-trains-to-be-reduced-from-december-3"
published_at: "2025-11-05T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ac5645c27d_download_(10).jpeg"
keywords: []
---

# ഇന്റര്‍സിറ്റി ട്രെയിനില്‍ ഡിസംബര്‍ മൂന്ന് മുതല്‍ ടിക്കറ്റ് നിരക്ക് കുറയും

> **Lead Summary:** കെഎസ് ആർ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് സർവീസ് നടത്തുന്ന ഇന്റർസിറ്റി ട്രെയിനില്‍ ഡിസംബർ മൂന്ന് മുതല്‍ ടിക്കറ്റ് നിരക്ക് കുറയും.സൂപ്പർഫാസ്റ്റ് ട്രെയിൻ ഡിസംബർ 3 മുതല്‍ എക്സ‌്പ്രസാകുന്നതോടെയാണ് ടിക്കറ്റ് നിരക്കില്‍ മാറ്റം വരുന്നതെന്ന് റെയില്‍വേ അറിയിച്ചു.

## Article Content

കെഎസ് ആർ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് സർവീസ് നടത്തുന്ന ഇന്റർസിറ്റി ട്രെയിനില്‍ ഡിസംബർ മൂന്ന് മുതല്‍ ടിക്കറ്റ് നിരക്ക് കുറയും.സൂപ്പർഫാസ്റ്റ് ട്രെയിൻ ഡിസംബർ 3 മുതല്‍ എക്സ‌്പ്രസാകുന്നതോടെയാണ് ടിക്കറ്റ് നിരക്കില്‍ മാറ്റം വരുന്നതെന്ന് റെയില്‍വേ അറിയിച്ചു.

നിലവില്‍ സെക്കൻഡ് സിറ്റിങ്ങിന് റിസർവേഷൻ ചാർജ് ഉള്‍പ്പെടെ എറണാകുളം-ബംഗളുരു റൂട്ടില്‍ 220 രൂപയും എസി ചെയർകാറിന് റിസർവേഷൻ ചാർജ് ഉള്‍പ്പെടെ 790 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ ഈ ട്രെയിൻ എക്സ്പ്രസ് ആയി മാറുന്നതോടെ സെക്കൻഡ് സിറ്റിങ്ങില്‍ 205 രൂപയും എ സി ചെയർകാറില്‍ 740 രൂപയുമായി നിരക്ക് കുറയും.

സമയക്രമത്തിലെ മാറ്റവും ട്രെയിനിന്റെ ശരാശരി വേഗം മണിക്കൂറില്‍ 55 കിലോമീറ്ററില്‍ താഴെ ആയതിനാലാണ് ബെംഗളൂരു-എറണാകുളം ഇന്റർസിറ്റിയെ സൂപ്പർ ഫാസ്റ്റ് വിഭാഗത്തില്‍നിന്ന് എക്സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റുന്നതെന്ന് റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു.

എക്സ്പ്രസ് സർവീസായി മാറുന്നതോടെ ബെംഗളൂരു- എറണാകുളം എക്സ്പ്രസിന്റെ 12677 എന്ന നബറിനു പകരം 16377 ആകും പുതിയ നബർ. എറണാകുളം - ബെംഗളൂരു എക്സ്പ്രസിന്റെ 12678 എന്ന നമ്ബർ 16378 ആകും.

നിലവില്‍ ബെംഗളുരുവില്‍നിന്ന് രാവിലെ 6.10ന് എടുക്കുന്ന ട്രെയിൻ വൈകിട്ട് 4.55ന് എറണാകുളത്ത് എത്തും. എറണാകുളത്തുനിന്ന് ട്രെയിൻ രാവിലെ 9.10ന് എടുത്ത് രാത്രി ഒബത് മണിയോടെ ബംഗളുരുവില്‍ എത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324388/ticket-prices-for-intercity-trains-to-be-reduced-from-december-3)