---
title: "കുറുമാത്തൂരിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: അമ്മ റിമാൻഡിൽ "
english_title: "Three-month-old baby thrown into well in Kurumathur: Mother remanded in custody"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324568/three-month-old-baby-thrown-into-well-in-kurumathur-mother-remanded-in-custody"
published_at: "2025-11-06T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c2cb8eb311_Screenshot_2025-11-06_103447.jpg"
keywords: []
---

# കുറുമാത്തൂരിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: അമ്മ റിമാൻഡിൽ 

> **Lead Summary:** **കണ്ണൂർ : **കുറുമാത്തൂരിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയെ റിമാൻ്റ് ചെയ്തു. പൊക്കുണ്ടിലെ ഹിലാൽ മൻസിലിൽ എം.പി മുബഷിറയെ ആണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി പ്രസവാനന്തര മാനസിക പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നാണ് സൂചന.

## Article Content

**കണ്ണൂർ : **കുറുമാത്തൂരിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയെ റിമാൻ്റ് ചെയ്തു. പൊക്കുണ്ടിലെ ഹിലാൽ മൻസിലിൽ എം.പി മുബഷിറയെ ആണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി പ്രസവാനന്തര മാനസിക പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നാണ് സൂചന.

കുളിപ്പിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തിൽ കിണറ്റിലേക്ക്‌ വീണെന്നായിരുന്നു മുബഷിറയുടെ ആദ്യ മൊഴി. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ തന്നെ മരണത്തിൽ ദുരൂഹത പൊലീസ് ഉറപ്പിച്ചിരുന്നു. കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ കിണറിന്റെ മുകൾ ഭാഗം ഇരുമ്പ് ഗ്രില്ലും വലയും കൊണ്ട് പൂർണമായി മൂടിയിരുന്നു. ഇത്‌ പൊലീസിന്റെ സംശയം ബലപ്പെടുത്തി. സംഭവ സമയം വീട്ടിലുണ്ടായിരുന്നവരും മുബഷിറയും പരസ്പര വിരുദ്ധ മൊഴികളാണ് നൽകിയത്. തുടർന്നാണ് പൊലീസ് മുബഷിറയെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തത്. കുറ്റസമ്മതം നടത്തിയെങ്കിലും ശാസ്ത്രീയ തെളിവുകൾ കൂടി ശേഖരിച്ച ശേഷമാണ് പൊലീസ് മുബഷിറയുടെ അറസ്റ്റ്‌ രേഖപ്പെടുത്തിയത്.

അതേസമയം കൊലപാതക കാരണം എന്താണെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.കുടുംബ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ക്രൂര കൃത്യത്തിലേക്ക് നയിക്കാൻ തക്ക മറ്റ് കാരണങ്ങളിലെന്നും പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മുബഷിറക്ക്‌ പോസ്റ്റ്‌പാർട്ടം ഡിപ്രെഷൻ ഉണ്ടായിരുന്നുവെന്നാണ് സൂചന. എന്നാൽ കൊലപാതക കാരണം അതാണെന്ന് പൊലീസ് ഉറപ്പിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324568/three-month-old-baby-thrown-into-well-in-kurumathur-mother-remanded-in-custody)