---
title: "ചിക്മംഗളൂരിൽ കാർ ബൈക്കിലിടിച്ച് അഞ്ചരക്കണ്ടി സ്വദേശികളായ 2 യുവാക്കൾ മരിച്ചു"
english_title: "Accidentaldeath "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324590/accidentaldeath"
published_at: "2025-11-06T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c3eee50b25_IMG-20251106-WA0027.jpg"
keywords: []
---

# ചിക്മംഗളൂരിൽ കാർ ബൈക്കിലിടിച്ച് അഞ്ചരക്കണ്ടി സ്വദേശികളായ 2 യുവാക്കൾ മരിച്ചു

> **Lead Summary:** കണ്ണൂർ: ചിക്മംഗളൂരിൽ കാർ ബൈക്കിലിടിച്ച് അഞ്ചരക്കണ്ടി സ്വദേശികളായ 2 യുവാക്കൾ മരിച്ചു. അഞ്ചരക്കണ്ടി വെൺമണൽ കുന്നുമ്മൽ ജബ്ബാറിൻ്റെ മകൻ ഷഹീർ , തേറാംകണ്ടി അസീസിൻ്റെ മകൻ അനസ് എന്നിവരാണ് മരിച്ചത്.

## Article Content

കണ്ണൂർ: ചിക്മംഗളൂരിൽ കാർ ബൈക്കിലിടിച്ച് അഞ്ചരക്കണ്ടി സ്വദേശികളായ 2 യുവാക്കൾ മരിച്ചു. അഞ്ചരക്കണ്ടി വെൺമണൽ കുന്നുമ്മൽ ജബ്ബാറിൻ്റെ മകൻ ഷഹീർ , തേറാംകണ്ടി അസീസിൻ്റെ മകൻ അനസ് എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം ചിക്മംഗളൂരിനടുത്ത കടൂരിൽ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ചായിരുന്നു അപകടം. അനസ് സംഭവ സ്ഥലത്തും ഷഹീർ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

2 സ്കൂട്ടറുകളിൽ നാലു സുഹൃത് സംഘം കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന് വിനോദ യാത്രക്ക് പുറപ്പെട്ടതായിരുന്നു. മൈസൂരുവിൽ പോയ ശേഷം ചിക്മംഗളൂരിലേക്ക് പുറപ്പെട്ടതായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും ചിക്മംഗളൂരിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324590/accidentaldeath)