---
title: "സ്പീക്കർ എ എൻ ഷംസീറിൻ്റെ സഹോദരി അന്തരിച്ചു"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324682/thalassery"
published_at: "2025-11-06T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690caec91c1a9_IMG-20251106-WA0043.jpg"
keywords: []
---

# സ്പീക്കർ എ എൻ ഷംസീറിൻ്റെ സഹോദരി അന്തരിച്ചു

> **Lead Summary:** തലശ്ശേരി: നിയമസഭാ സ്പീക്കർ എ എൻ ഷംസീറിൻ്റെ സഹോദരി എ എൻ ആമിന അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തലശ്ശേരി മാടപീടികയിലെ പരേതരായ കോമത്ത് ഉസ്മാന്റെയും എ എൻ സെറീനയുടെയും മകളാണ്.

## Article Content

തലശ്ശേരി: നിയമസഭാ സ്പീക്കർ എ എൻ ഷംസീറിൻ്റെ സഹോദരി എ എൻ ആമിന അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തലശ്ശേരി മാടപീടികയിലെ പരേതരായ കോമത്ത് ഉസ്മാന്റെയും എ എൻ സെറീനയുടെയും മകളാണ്.

ഭർത്താവ്: എ കെ നിഷാദ് (മസ്‌ക്കറ്റ്), മക്കൾ: ഫാത്തിമ നൗറിൻ (സി എ), അഹമ്മദ് നിഷാദ് (ബി ടെക്, വെല്ലൂർ), സാറ. സഹോദരങ്ങൾ: എ എൻ ഷാഹിർ, എ എൻ ഷംസീർ (സ്പീക്കർ).

ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വയലളം മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324682/thalassery)