---
title: "രണ്ടാം ഘട്ട കമ്മ്യൂണിക്കോർ സഹവാസ പഠന ക്യാമ്പിന് തുടക്കമായി"
english_title: "The second phase of the Communicore Co-op Study Camp has begun."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324738/the-second-phase-of-the-communicore-co-op-study-camp-has-begun"
published_at: "2025-11-07T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# രണ്ടാം ഘട്ട കമ്മ്യൂണിക്കോർ സഹവാസ പഠന ക്യാമ്പിന് തുടക്കമായി

> **Lead Summary:** കണ്ണൂർ : കുടുംബശ്രീ സംസ്ഥാനത്തെ തദ്ദേശിയ പ്രത്യേക പ്രൊജക്റ്റ്‌ മേഖലകളിൽ നടപ്പിലാക്കുന്ന ഭാഷ നൈപുണ്യ വികസന പദ്ധതി കമ്മ്യൂണിക്കോറിൻ്റെ രണ്ടാം ഘട്ട പരിശീലനത്തിന് മച്ചൂർ മല ആരൂഡം റിസോർട്ടിൽ തുടക്കമായി

## Article Content

കണ്ണൂർ : കുടുംബശ്രീ സംസ്ഥാനത്തെ തദ്ദേശിയ പ്രത്യേക പ്രൊജക്റ്റ്‌ മേഖലകളിൽ നടപ്പിലാക്കുന്ന ഭാഷ നൈപുണ്യ വികസന പദ്ധതി കമ്മ്യൂണിക്കോറിൻ്റെ രണ്ടാം ഘട്ട പരിശീലനത്തിന് മച്ചൂർ മല ആരൂഡം റിസോർട്ടിൽ തുടക്കമായി

ഇംഗ്ലീഷ് ഭാഷ നൈപുണ്യ ശേഷി വികസിപ്പിക്കുകയും.അത് വഴി കൂടുതൽ തൊഴിൽ മേഖലകളിലേക്ക് ഇന്ത്യക്ക് അകത്തും പുറത്തും തദ്ദേശിയ മേഖലയിലെ കുട്ടികൾക്ക് അവസരം നൽകാനുമാണ് പദ്ധതിലക്ഷ്യം.

കണ്ണൂർ ജില്ലയിൽ ആറളം സ്പെഷ്യൽ പ്രൊജക്റ്റ്‌ മേഖലയിൽ ആണ് പദ്ധതി ആദ്യ ഘട്ടം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച രണ്ടാമത്തെ സഹവാസ ക്യാമ്പ് തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീമതി ഉദ്ഘാടനം ചെയ്തു ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ രതീഷ് അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ ജില്ലാ മിഷൻ അസി കോ- ഓഡിനേറ്റർ കെ വിജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു . തില്ലങ്കേരി CDS ചെയർപേഴ്സൺ എം ഷിംല ആശംസകൾ അർപ്പിച്ച് സംസാരിച്ചു അസി. കോർഡിനേറ്റർ ടി.വി. ജിതേഷ് പദ്ധതി വിശദീകരണം നടത്തി . ആറളം പട്ടികവർഗ്ഗ പ്രത്യേക പദ്ധതി കോർഡിനേറ്റർ പി. സനൂപ് സ്വാഗതവും ആനിമേറ്റർ സി കെ സിനി നന്ദിയും പറഞ്ഞു

പുനരധിവാസ മേഖലയിലെ 12നും 18 നും ഇടയിൽ പ്രായമുള്ള 30 കുട്ടികൾ ആണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.

ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് 2 ബാച്ചുകളിൽ ആയി ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിശീലനങ്ങളാണ് കമ്മ്യൂണിക്കോർ പദ്ധതി വഴി നടപ്പിലാക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324738/the-second-phase-of-the-communicore-co-op-study-camp-has-begun)