---
title: "സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; വിവിധ ജില്ലകളിൽ യെലോ അലർട്ട്"
english_title: "thiruvananthapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324760/thiruvananthapuram"
published_at: "2025-11-07T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690d8be9582a9_download_(41).jpeg"
keywords: []
---

# സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; വിവിധ ജില്ലകളിൽ യെലോ അലർട്ട്

> **Lead Summary:** **തിരുവനന്തപുരം** : സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുന്നു. വെള്ളിയാഴ്ച മുതൽ 5 ദിവസത്തേക്കാണ് മഴ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

## Article Content

**തിരുവനന്തപുരം** : സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുന്നു. വെള്ളിയാഴ്ച മുതൽ 5 ദിവസത്തേക്കാണ് മഴ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

ശനിയാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെലോ അലർട്ടാണ്.

ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടെയുള്ള മഴ പ്രതീക്ഷിക്കുന്നതിനാൽ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324760/thiruvananthapuram)