---
title: "വോട്ടുകൊള്ള ആരോപണം മാധ്യമറിപ്പോർട്ട് ആയുധമാക്കി ബിജെപി"
english_title: "BJP uses media reports as a weapon to accuse of vote-rigging"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324768/bjp-uses-media-reports-as-a-weapon-to-accuse-of-vote-rigging"
published_at: "2025-11-07T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690d9303d7bfe_WhatsApp_Image_2025-11-07_at_12.00.40_fd88fe57.jpg"
keywords: []
---

# വോട്ടുകൊള്ള ആരോപണം മാധ്യമറിപ്പോർട്ട് ആയുധമാക്കി ബിജെപി

> **Lead Summary:** തിരുവനന്തപുരം: വോട്ടുകൊള്ള ആരോപണത്തിൽ രാഹുൽ ​ഗാന്ധിയുടെ ആരോപണങ്ങളിൽ പിശകുണ്ടെന്ന മാധ്യമ റിപ്പോർട്ട് ആയുധമാക്കി ബിജെപി. രാഹുൽ ​ഗാന്ധിയേക്കാൾ ഒരാൾക്ക് എങ്ങനെ മണ്ടനാകാനാകുമെന്ന് അമിത് മാളവ്യ പ്രതികരിച്ചു. രാജകുമാരനോട് ആരാണ് സത്യം പറഞ്ഞു കൊടുക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു.

## Article Content

തിരുവനന്തപുരം: വോട്ടുകൊള്ള ആരോപണത്തിൽ രാഹുൽ ​ഗാന്ധിയുടെ ആരോപണങ്ങളിൽ പിശകുണ്ടെന്ന മാധ്യമ റിപ്പോർട്ട് ആയുധമാക്കി ബിജെപി. രാഹുൽ ​ഗാന്ധിയേക്കാൾ ഒരാൾക്ക് എങ്ങനെ മണ്ടനാകാനാകുമെന്ന് അമിത് മാളവ്യ പ്രതികരിച്ചു. രാജകുമാരനോട് ആരാണ് സത്യം പറഞ്ഞു കൊടുക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു.

22 തവണ വോട്ടർ പട്ടികയിൽ വന്ന ബ്രസീലിയൻ യുവതി ഇതുവരെ ഇന്ത്യയിൽ വന്നിട്ടില്ല. ബ്രസീൽ വിട്ട് പോയിട്ടില്ലെന്നും താൻ മോഡൽ അല്ലെന്നും ​ഹെയർ ഡ്രെസ്സറാണെന്നും ലാരിസ്സ നേരി ഇം​ഗ്ലീഷ് മാധ്യമത്തോട് പറഞ്ഞിരുന്നു. ചിത്രം എടുത്തത് 8 വർഷം മുൻപ് സു​ഹൃത്തായ ഫോട്ടോ​ഗ്രാഫറാണ്. ഇത് ആദ്യം എഐയാണെന്ന് തെറ്റിദ്ധരിച്ചു. ബ്രസീലിലാണ് ഇത് സംഭവിച്ചതെങ്കിൽ താൻ നിയമനടപടി സ്വീകരിക്കുമായിരുന്നുവെന്നും ലാരിസ്സ പ്രതികരിച്ചിരുന്നു. ഇതാണ് ഇപ്പോൾ ബിജെപി ഏറ്റെടുത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324768/bjp-uses-media-reports-as-a-weapon-to-accuse-of-vote-rigging)