---
title: "എ ബി സി ആർട്ട് റും സമൂഹകലാവിഷ്കാര ക്യാമ്പ് സംഘടിപ്പിക്കുന്നു"
english_title: "Community Art Exploration Camp in Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324875/community-art-exploration-camp-in-manathana"
published_at: "2025-11-07T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690e224fc131b_image_(60).png"
keywords: []
---

# എ ബി സി ആർട്ട് റും സമൂഹകലാവിഷ്കാര ക്യാമ്പ് സംഘടിപ്പിക്കുന്നു

> **Lead Summary:** മണത്തണ : LA/ല ആർട്ട് ഫെസ്റ്റിന് ന് ശേഷം സമൂഹകലാവിഷ്കാര ക്യാമ്പുമായി എബിസി ആർട്ട് റൂം. മണത്തണ കോട്ടകുന്നിൽ നവംബർ അവസാന വാരത്തിലാണ് ക്യാമ്പ് നടക്കുക. എബിസി ആർട്ട് റൂം , കൊച്ചി ബിനാലെ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 12 വയസിന് മുകളിൽ പ്രായമുള്ള കലാഭിമുഖ്യമുള്ള ആർക്കും പങ്കെടുക്കാവുന്ന തരത്തിലാണ് സമൂഹകലാവിഷ്കാര ക്യാമ്പ് വിഭാവനം ചെയ്തിട്ടുള്ളത്. പ്രഗദ്ഭരായ കലാകാരന്മാർക്കൊപ്പം ഒത്തുചേർന്ന് കലാവിഷ്ക്കാരങ്ങൾ നടത്തിയും പരസ്പര ബഹുമാനത്തോടെ ആശയവിനിമയങ്ങൾ നടത്തിയും വൈവിധ്യമാർന ജീവിത പശ്ചാത്തലങ്ങളിൽ നിന്നു വരുന്ന വിവിധ പ്രായത്തിലുള്ളവർ ഒത്തുചേർന്ന് സമന്വയത്തിലൂടെ നടത്തുന്ന ഒരു കലാവിഷ്കാര അന്വേഷണമായാണ് കമ്യൂണിറ്റി ആർട്ട് പ്രാക്ടീസ് ക്യാമ്പ് അഥവാ സമൂഹകലാവിഷ്കാര ക്യാമ്പ് വിഭാവനം ചെയിതിട്ടുള്ളത്.

## Article Content

മണത്തണ : LA/ല ആർട്ട് ഫെസ്റ്റിന് ന് ശേഷം സമൂഹകലാവിഷ്കാര ക്യാമ്പുമായി എബിസി ആർട്ട് റൂം. മണത്തണ കോട്ടകുന്നിൽ നവംബർ അവസാന വാരത്തിലാണ് ക്യാമ്പ് നടക്കുക. എബിസി ആർട്ട് റൂം , കൊച്ചി ബിനാലെ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 12 വയസിന് മുകളിൽ പ്രായമുള്ള കലാഭിമുഖ്യമുള്ള ആർക്കും പങ്കെടുക്കാവുന്ന തരത്തിലാണ് സമൂഹകലാവിഷ്കാര ക്യാമ്പ് വിഭാവനം ചെയ്തിട്ടുള്ളത്. പ്രഗദ്ഭരായ കലാകാരന്മാർക്കൊപ്പം ഒത്തുചേർന്ന് കലാവിഷ്ക്കാരങ്ങൾ നടത്തിയും പരസ്പര ബഹുമാനത്തോടെ ആശയവിനിമയങ്ങൾ നടത്തിയും വൈവിധ്യമാർന ജീവിത പശ്ചാത്തലങ്ങളിൽ നിന്നു വരുന്ന വിവിധ പ്രായത്തിലുള്ളവർ ഒത്തുചേർന്ന് സമന്വയത്തിലൂടെ നടത്തുന്ന ഒരു കലാവിഷ്കാര അന്വേഷണമായാണ് കമ്യൂണിറ്റി ആർട്ട് പ്രാക്ടീസ് ക്യാമ്പ് അഥവാ സമൂഹകലാവിഷ്കാര ക്യാമ്പ് വിഭാവനം ചെയിതിട്ടുള്ളത്.

വൈവിധ്യങ്ങളെ മനസിലാക്കാനും, അംഗീകരിക്കാനും, ഇടപഴകാനുമുള്ള ജീവനകലയും ഉൾച്ചേരുന്ന ക്യാമ്പിൽ താത്പര്യമുള്ള നാല്പത്തിഅഞ്ചോളം പേരെയാണ് പരമാവധി ഉൾപ്പെടുത്തുവാൻ കഴിയുന്നതെന്ന് സംഘാടകർ അറിയിച്ചു. 2025 നവംബർ 29, 30 തീയ്യതികളിൽ കണ്ണൂരിലെ മണത്തണ കോട്ടക്കുന്നിൽ നടക്കുന്ന ക്യാമ്പിന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ എ ബി സി ആർട്ട്റൂം ഡയറക്ടർ ബ്ലെയ്സ് ജോസഫും സംഘവും നേതൃത്വം നൽകും.

ചിത്ര, ശിൽപ, കരകൗശല, ഡിജിറ്റൽ ആർട്ട് തുടങ്ങി ഏത് മേഖലയിലും താത്പര്യമുള്ളവർക്ക് (കുട്ടികൾ മുതൽ മുതിർന്നവർ വരെ) നവംബർ 20 ന് മുൻപായി കമ്യൂണിറ്റി ആർട്ട് പ്രാക്ടീസ് ക്യാമ്പിൽ പങ്കെടുക്കാൻ അപേക്ഷിക്കാം. അതിലേക്കായി വാട്സാപ്പ് ചെയ്യണ്ട നമ്പർ: 70123 76133 Ph, 99610 73667

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324875/community-art-exploration-camp-in-manathana)