---
title: "രോഗബാധിതനായതിനെത്തുടർന്നു പണിയെടുക്കാൻ കഴിയാതെ വന്നതോടെ ചിരട്ടകളിൽ വിസ്മയ രൂപങ്ങൾ തീർത്ത് വാഴത്തട്ട് കോളനിയിലെ കെ.സി.രമേശൻ  "
english_title: "Awesome shapes on the heels"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32492/awesome-shapes-on-the-heels"
published_at: "2022-03-18T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62343e9c3840e_Picsart_22-03-18_13-40-25-558.jpg"
keywords: []
---

# രോഗബാധിതനായതിനെത്തുടർന്നു പണിയെടുക്കാൻ കഴിയാതെ വന്നതോടെ ചിരട്ടകളിൽ വിസ്മയ രൂപങ്ങൾ തീർത്ത് വാഴത്തട്ട് കോളനിയിലെ കെ.സി.രമേശൻ  

> **Lead Summary:** രോഗബാധിതനായതിനെത്തുടർന്നു പണിയെടുക്കാൻ കഴിയാതെ വന്നതോടെയാണ് ബളാൽ പഞ്ചായത്തിലെ വാഴത്തട്ട് കോളനിയിലെ കുറ്റ്യാട്ട് വീട്ടിൽ കെ.സി.രമേശൻ ചിരട്ടകളിൽ വിസ്മയ രൂപങ്ങൾ തീർക്കാൻ തുടങ്ങിയത് .

## Article Content

രോഗബാധിതനായതിനെത്തുടർന്നു പണിയെടുക്കാൻ കഴിയാതെ വന്നതോടെയാണ് ബളാൽ പഞ്ചായത്തിലെ വാഴത്തട്ട് കോളനിയിലെ കുറ്റ്യാട്ട് വീട്ടിൽ കെ.സി.രമേശൻ ചിരട്ടകളിൽ വിസ്മയ രൂപങ്ങൾ തീർക്കാൻ തുടങ്ങിയത് .

കരകൗശലരംഗത്തു ശാസ്ത്രീയമായ പഠനമോ , ഇതിനായുള്ള ഉപകരണങ്ങളോ ഇല്ലെങ്കിലും സ്വന്തം കൈകൊണ്ടു രമേശൻ നിർമിച്ച ചിരട്ടകളിലെ ശിൽപ്പ ങ്ങൾക്കു പത്തരമാറ്റിന്റെ തിളക്കമുണ്ട് . ടാപ്പിങ് തൊഴിലാളിയായിരുന്ന രമേശൻ അൾസർ ബാധിതനായി ചികിത്സയിൽ കഴിഞ്ഞ തോടെയാണു പണിക്കുപോ കാൻ കഴിയാതെ വന്നത് .

വിശ്രമ കാലത്തായിരുന്നു ചിരട്ടകളിൽ കമനീയ രൂപങ്ങൾ തീർത്തുതുടങ്ങിയത് . കത്തിയും ബ്രഷും മാത്രമുപയോഗിച്ചാണു ചിരട്ടകളിൽ മനോഹര രൂപങ്ങൾ നിർമി ക്കുന്നത് . പക്ഷികൾ , വിളക്കു കൾ , പുഷ്പങ്ങൾ എന്നുവേണ്ട മനസ്സിൽ തോന്നുന്ന രൂപങ്ങളെല്ലാം ഇദ്ദേഹം ചിരട്ടകളിൽ നിർ മിക്കും .

നൂറോളം രൂപങ്ങൾ ഇപ്പോൾ ഇദ്ദേഹത്തിന്റെ കൈവശമുണ്ട് . ചിരട്ടയിൽ ഒരു ശില്പമുണ്ടാക്കാൻ 2-3 ദിവസ ങ്ങൾ വേണ്ടിവരുമെന്നു രമേശൻ പറയുന്നു . രമേശന്റെ ചിരട്ട ശിൽപങ്ങൾ തേടി ആവശ്യക്കാരും ഇവിടേയ്ക്കെത്തുന്നുണ്ട് . ഇതിനുപുറമെ ചെറുതേൻ കൃഷിയുമുണ്ട് .

ഭാര്യ ബിന്ദു കുലിപ്പണിക്കാരിയാണ് . 3 മക്കളുണ്ട് . ജോലിയുടെ ഇടവേളകളിൽ ഭാര്യയും മക്കളും തന്നെ സഹായിക്കാറുണ്ടെന്നും രമേശൻ പറയുന്നു . ആളുകൾ കൂടുതലായി വന്നു തന്റെ ശില്പങ്ങൾ വാങ്ങി സഹായിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32492/awesome-shapes-on-the-heels)