---
title: "ആര്യ പറമ്പ് കൂട്ടക്കളം ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം ഏപ്രിൽ 16 17 18 19 തീയതികളിൽ നടക്കും"
english_title: "Bhagwati Temple Sports Festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32497/bhagwati-temple-sports-festival"
published_at: "2022-03-18T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62344226b56ae_Picsart_22-03-18_13-55-22-814.jpg"
keywords: []
---

# ആര്യ പറമ്പ് കൂട്ടക്കളം ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം ഏപ്രിൽ 16 17 18 19 തീയതികളിൽ നടക്കും

> **Lead Summary:** ആര്യ പറമ്പ് കൂട്ടക്കളം ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം ഏപ്രിൽ 16 17 18 19 തീയതികളിൽ നടക്കും. സപ്തമാതൃപൂരം എന്നറിയപ്പെടുന്ന ഉത്തരമലബാറിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായി കെട്ടിയാടുന്ന തിറകളുടെ വിളനിലമായ ആര്യ പറമ്പ് ഭഗവതി ക്ഷേത്രത്തിൽ ഏപ്രിൽ 16 17 18 19 തീയതികളിൽ തിറ മഹോത്സവം നടക്കും.

## Article Content

ആര്യ പറമ്പ് കൂട്ടക്കളം ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം ഏപ്രിൽ 16 17 18 19 തീയതികളിൽ നടക്കും. സപ്തമാതൃപൂരം എന്നറിയപ്പെടുന്ന ഉത്തരമലബാറിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായി കെട്ടിയാടുന്ന തിറകളുടെ വിളനിലമായ ആര്യ പറമ്പ് ഭഗവതി ക്ഷേത്രത്തിൽ ഏപ്രിൽ 16 17 18 19 തീയതികളിൽ തിറ മഹോത്സവം നടക്കും.

അസുരകാളി, പുള്ളി കരിങ്കാളി, കൈതചാമുണ്ഡി, രുധിരകാളി, ശാസ്തപ്പൻ, ഗുളികൻ, ഉച്ചിട്ട, വിഷ്ണുമൂർത്തി, മണത്തണ നീലകരിങ്കാളി, മുത്താച്ചിപ്പോതി എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടും.

ഏപ്രിൽ 17 ഞായറാഴ്ച രാത്രി 7 മണിക്ക് താലപ്പൊലി ഘോഷയാത്ര വാദ്യമേളം, കരിമരുന്ന് പ്രയോഗം എന്നിവയോടു മേനച്ചോടി കോളനിയിൽ നിന്നും എട കോട്ടയിൽ നിന്നും പുറപ്പെടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32497/bhagwati-temple-sports-festival)