---
title: "ഫുട്ബോൾ കിറ്റ് വിതരണം ചെയ്തു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325039/kelakam"
published_at: "2025-11-08T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f56144c65d_IMG-20251108-WA0086.jpg"
keywords: []
---

# ഫുട്ബോൾ കിറ്റ് വിതരണം ചെയ്തു

> **Lead Summary:** കേളകം : പോലീസിന്റെ ആഭിമുഖ്യത്തിൽ കൊട്ടിയൂർ നെല്ലിയോടി ഉന്നതിയിലെ കുട്ടികൾക്കാണ് ഫുട്ബോളുകൾ, ജഴ്സി, ഷൂ എന്നിവ ഉൾപ്പെടുന്ന കിറ്റുകൾ നൽകിയത്. കേളകം എസ് എച്ച് ഒ ഇതിഹാസ് താഹ വിതരണം നടത്തി. സബ്ബ് ഇൻസ്പെക്ടർ ബാബു ആയോടൻ, എ എസ് ഐ ബൈജു പി.വി, സിപി ഒ മാരായ ജിജേഷ് എൻ. വി, വൈശാഖ് എന്നിവർ പങ്കെടുത്തു.

## Article Content

കേളകം : പോലീസിന്റെ ആഭിമുഖ്യത്തിൽ കൊട്ടിയൂർ നെല്ലിയോടി ഉന്നതിയിലെ കുട്ടികൾക്കാണ് ഫുട്ബോളുകൾ, ജഴ്സി, ഷൂ എന്നിവ ഉൾപ്പെടുന്ന കിറ്റുകൾ നൽകിയത്. കേളകം എസ് എച്ച് ഒ ഇതിഹാസ് താഹ വിതരണം നടത്തി. സബ്ബ് ഇൻസ്പെക്ടർ ബാബു ആയോടൻ, എ എസ് ഐ ബൈജു പി.വി, സിപി ഒ മാരായ ജിജേഷ് എൻ. വി, വൈശാഖ് എന്നിവർ പങ്കെടുത്തു.

SRE ഫണ്ടിലുൾപ്പെടുത്തിയാണ് പേരാവൂർ സബ്ബ് ഡിവിഷന് കീഴിലെ കേളകം, പേരാവൂർ പോലീസ് സ്റ്റേഷൻ പരിധികളിലെ വിവിധ ഉന്നതികളിലെ യുവാക്കൾക്ക് സ്പോർട്സ് കിറ്റുകൾ, പി എസ് ഇ ബുക്കുകൾ എന്നിവ വിതരണം ചെയ്ത് വരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325039/kelakam)