---
title: "നിർമ്മാണ മേഖലയിലെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ- പിബിസിഎ- കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു"
english_title: "Protest marches and dharnas were organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32504/protest-marches-and-dharnas-were-organized"
published_at: "2022-03-18T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62344862c331b_Picsart_22-03-18_14-22-08-401.jpg"
keywords: []
---

# നിർമ്മാണ മേഖലയിലെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ- പിബിസിഎ- കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു

> **Lead Summary:** നിർമ്മാണ മേഖലയിലെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ പ്രൈവറ്റ് ബിൽഡിങ്ങ് കോൺട്രാക്ടേഴ്സ് -പിബിസിഎ- അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.

## Article Content

നിർമ്മാണ മേഖലയിലെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ പ്രൈവറ്റ് ബിൽഡിങ്ങ് കോൺട്രാക്ടേഴ്സ് -പിബിസിഎ- അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.

ഇന്നു രാവിലെ സ്റ്റേഡിയം കോർണറിൽ നിന്ന്‌ ആരംഭിച്ച പ്രകടനം താലൂക്ക്, കാൽടെക്സ് വഴി കളക്ടറേറ്റിൻ്റെ പ്രധാന കവാടത്തിൽ സമാപിച്ചു. ജില്ലാ പ്രസിഡൻ്റ് സി മോഹനൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ്‌കൂര്യൻ ഉദ്ഘാടനം ചെയ്തു. അടിക്കടിയുണ്ടാവുന്ന നിർമാണ സാമഗ്രികളുടെ വിലക്കയറ്റം ഏറ്റവും ദോഷകരമായി ബാധിക്കുന്നത് കരാറുകാരെയാണ്.

പ്രവൃത്തി ഏറ്റെടുക്കുമ്പോഴുള്ള വിലയായിരിക്കില്ല പൂർത്തിയാക്കുമ്പോഴുണ്ടാവുക. ഈ അന്തരം വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബിനോയ് കുര്യൻ പറഞ്ഞു.

നിർമ്മാണ സാമഗ്രികളായ കമ്പി, സിമൻ്റ്, പ്ലംബിങ്ങ് സാധനങ്ങൾ, പെയിൻ്റ്, റൂഫിങ്ങ് ഷീറ്റ് തുടങ്ങിയ എല്ലാ വസ്തുക്കൾക്കും ദിനംപ്രതിയെന്നോണമാണ് വില കൂടുന്നത് എന്നും ഇതു കാരണം ലൈഫ് മിഷൻ പദ്ധതികൾവരെ പ്രതിസന്ധിയിലായിരിക്കുകയാണെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.

ജില്ലാ സെക്രട്ടറി ടി മനോഹരൻ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി പി രമേശൻ, സി വി ശശി, കെ ചന്ദ്രൻ,സി പി രാജൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32504/protest-marches-and-dharnas-were-organized)