---
title: "ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടില്ല: മന്ത്രി സജി ചെറിയാൻ"
english_title: "hema committee report "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325094/hema-committee-report"
published_at: "2025-11-09T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69103584dcbc4_SAJI_CHERIYAN_4.jpg"
keywords: []
---

# ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടില്ല: മന്ത്രി സജി ചെറിയാൻ

> **Lead Summary:** തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാൻ കഴിയില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിന് സർക്കാരിന് മുന്നിൽ ചില തടസ്സങ്ങളുണ്ട്. സമഗ്ര സിനിമാനയം വരുന്ന മാസത്തിൽ തന്നെ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

## Article Content

തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാൻ കഴിയില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിന് സർക്കാരിന് മുന്നിൽ ചില തടസ്സങ്ങളുണ്ട്. സമഗ്ര സിനിമാനയം വരുന്ന മാസത്തിൽ തന്നെ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

> "ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവിടുന്നതിന് നിരവധി തടസ്സങ്ങളുണ്ട്. റിപ്പോർട്ട് പുറത്തുവിടാൻ പാടില്ലെന്ന് അത് തയ്യാറാക്കിയ ഹേമാകമ്മിറ്റി തന്നെ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേ റിപ്പോർട്ട് പുറത്തുവിടരുതെന്ന് വിവരാവകാശ കമ്മീഷന്റെ ഉത്തരവും നിലനിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ കഴിയില്ല. എന്നാൽ ഹൈക്കോടതിയിൽ റിപ്പോർട്ടിന്റെ പൂർണരൂപം സമർപ്പിച്ചിട്ടുണ്ട്"- സജി ചെറിയാൻ വ്യക്തമാക്കി. ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചു. സമ്പൂർണ സിനിമാ നയം സർക്കാർ രൂപവത്കരിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325094/hema-committee-report)