---
title: "സ്കൂൾ ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനവുമായി അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂൾ വിദ്യാർത്ഥി ജൊഹാൻ തോമസ്"
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325176/adakkathod"
published_at: "2025-11-10T06:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# സ്കൂൾ ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനവുമായി അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂൾ വിദ്യാർത്ഥി ജൊഹാൻ തോമസ്

> **Lead Summary:** അടക്കാത്തോട്: തുടർച്ചയായ രണ്ടാം വർഷവും സ്കൂൾ ശാസ്ത്രോത്സവത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനത്ത് അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂൾ വിദ്യാർത്ഥി ജൊഹാൻ തോമസ്

## Article Content

അടക്കാത്തോട്: തുടർച്ചയായ രണ്ടാം വർഷവും സ്കൂൾ ശാസ്ത്രോത്സവത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനത്ത് അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂൾ വിദ്യാർത്ഥി ജൊഹാൻ തോമസ്

കേരള സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി പ്രവർത്തിപരിചയമേളയിൽ ബഡിങ് & ഗ്രാഫ്റ്റിങ് , ലെയറിംഗ് മത്സരത്തിലാണ് അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ പത്താംതരം വിദ്യാർഥി ജൊഹാൻ തോമസ് സംസ്ഥാന തല മത്സരത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാകിയത്.

അടക്കാത്തോട് സ്വദേശിയായ പടിയക്കണ്ടത്തിൽ തോമസ്, പ്രിൻസി ദമ്പതികളുടെ മകനാണ്. കാർഷിക രംഗത്ത് നൂതനഗവേഷണങ്ങൾ നടത്തുന്ന, നിരവധി കർഷക അവാർഡുകൾ കരസ്ഥമാക്കിയ , ജൈവകർഷകൻ തോമസ് പടിയക്കണ്ടത്തിൽ തന്നെയാണ് ജോഹാന്റെ പരിശീലകൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325176/adakkathod)