---
title: "ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325178/appoinment"
published_at: "2025-11-10T07:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691140ceb6e82_download_(34).jpeg"
keywords: []
---

# ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

> **Lead Summary:** കൂത്തുപറമ്പ് ഗവ ഐ.ടി.ഐ യിൽ ഫിറ്റർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം നവംബർ 11ന് രാവിലെ 11 മണിക്ക് ഐ.ടി.ഐ യിൽ നടത്തുന്നു.

## Article Content

കൂത്തുപറമ്പ് ഗവ ഐ.ടി.ഐ യിൽ ഫിറ്റർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം നവംബർ 11ന് രാവിലെ 11 മണിക്ക് ഐ.ടി.ഐ യിൽ നടത്തുന്നു.

യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും, ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ പ്രസ്തുത ട്രേഡിൽ എൻ.ടി.സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. നിശ്ചിത യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപെട്ടവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. ഇവരുടെ അഭാവത്തിൽ ജനറൽ വിഭാഗക്കാരെ പരിഗണിക്കുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325178/appoinment)