---
title: "സത്യസന്ധത തെളിയിച്ച് ഹരിതസേന പ്രവർത്തകർ"
english_title: "Green Army activists"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32518/green-army-activists"
published_at: "2022-03-18T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62345767a5b92_Picsart_22-03-18_15-26-23-330.jpg"
keywords: []
---

# സത്യസന്ധത തെളിയിച്ച് ഹരിതസേന പ്രവർത്തകർ

> **Lead Summary:** സത്യസന്ധത തെളിയിച്ച് ഹരിതസേന പ്രവർത്തകർ.പ്ലാസ്റ്റിക് ശേഖരണത്തിലെ ബാഗിൽ നിന്നും ലഭിച്ച 17000 രൂപ തിരിച്ചു നൽകി പയ്യന്നൂർ നഗരസഭ വാർഡ് 22 ലെ ഹരിതസേന പ്രവർത്തകർ.

## Article Content

സത്യസന്ധത തെളിയിച്ച് ഹരിതസേന പ്രവർത്തകർ.പ്ലാസ്റ്റിക് ശേഖരണത്തിലെ ബാഗിൽ നിന്നും ലഭിച്ച 17000 രൂപ തിരിച്ചു നൽകി പയ്യന്നൂർ നഗരസഭ വാർഡ് 22 ലെ ഹരിതസേന പ്രവർത്തകർ.

നഗരസഭ കണ്ടങ്കാളി 22-ാം വാർഡിലെ ഹരിതസേന പ്രവർത്തകർക്കാണ് കണ്ടങ്കാളി കാരക്കീൽ പത്മനാഭന്റെ വീട്ടിൽ നിന്നും പ്ലാസ്റ്റിക് മാലിന്യത്തോടപ്പം ലഭിച്ച ബാഗിൽ നിന്നും 17000 രൂപ ലഭിച്ചത്. ഉമഷിബു, ബേബി.ടി, ഗീത പി.വി. എന്നി ഹരിത സേന പ്രവർത്തകർക്കാണ് തുക കളഞ്ഞു കിട്ടിയത്.

നഗരസഭയിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് ഉടമസ്ഥന് തുക തിരിച്ചു നൽകി. ചെയർപേഴ്സൺ കെ.വി.ലളിത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ബാലൻ, വി.വി.സജിത, കൗൺസിലർ എം. പ്രസാദ്, സെക്രട്ടറി എം.കെ.ഗിരീഷ്, ഹെർത്ത് ഇൻസ്പെക്ടർ സി.സുരേഷ്കുമാർ , ടി.വി.നാരായണൻ എന്നിവർ സംബന്ധിച്ചു.

നേരത്തെ പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം നഗരസഭയിലെ 17-ാം വാർഡിൽ നിന്ന് സ്വർണ്ണ ബ്രേസ്ലെറ്റും, 38-ാം വർഡിൽ സ്വർണ്ണമോതിരവും ലഭിച്ചത് ഉടമസ്ഥന് തിരിച്ചേൽപ്പിച്ച് മാതൃകയായിരുന്നു ഹരിത സേനാംഗങ്ങൾ.

തികച്ചും മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഹരിതസേന പ്രവർത്തകരുടെ ഭാഗത്തും നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും, അജൈവ മാലിന്യ സംസ്ക്കരണത്തിനായി വീടുകളിലെത്തുന്ന ഹരിത സേന പ്രവർത്തകർക്ക് പൊതുജനങ്ങളുടെ നല്ല സഹകരണമുണ്ടാകുന്നുണ്ടെന്നും ചെയർപേഴ്സൺ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32518/green-army-activists)