---
title: "പയ്യന്നൂരിൽ സിപിഎം സംഘാടക സമിതി ഓഫീസ് തീവച്ച് നശിപ്പിച്ചു"
english_title: "The office was destroyed by fire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32534/the-office-was-destroyed-by-fire"
published_at: "2022-03-18T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6234667e85fc6_Picsart_22-03-18_16-30-42-876.jpg"
keywords: []
---

# പയ്യന്നൂരിൽ സിപിഎം സംഘാടക സമിതി ഓഫീസ് തീവച്ച് നശിപ്പിച്ചു

> **Lead Summary:** പയ്യന്നൂരിൽ സിപിഎം സംഘാടക സമിതി ഓഫീസ് തീവച്ച് നശിപ്പിച്ചു. അന്നൂർ കൊരവയൽ ബ്രാഞ്ച് കമ്മിറ്റി സത്യൻ ആർട്സ് ക്ലബ്ബിനടുത്ത് കണ്ണൂർ കോട്ടയുടെ മാതൃകയിൽ നിർമ്മിച്ച സംഘാടക സമിതി ഓഫീസാണ് തീവെച്ച് നശിപ്പിച്ചത് .

## Article Content

പയ്യന്നൂരിൽ സിപിഎം സംഘാടക സമിതി ഓഫീസ് തീവച്ച് നശിപ്പിച്ചു. അന്നൂർ കൊരവയൽ ബ്രാഞ്ച് കമ്മിറ്റി സത്യൻ ആർട്സ് ക്ലബ്ബിനടുത്ത് കണ്ണൂർ കോട്ടയുടെ മാതൃകയിൽ നിർമ്മിച്ച സംഘാടക സമിതി ഓഫീസാണ് തീവെച്ച് നശിപ്പിച്ചത് .

23 ാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി അന്നൂർ കൊരവയൽ ബ്രാഞ്ച് കമ്മിറ്റി സത്യൻ ആർട്സ് ക്ലബ്ബിനടുത്ത് കണ്ണൂർ കോട്ടയുടെ മാതൃകയിൽ നിർമ്മിച്ച സംഘാടക സമിതി ഓഫീസാണ് തീവച്ച് നശിപ്പിച്ച നിലയിൽ കാണപ്പെട്ടത്.

ബ്രാഞ്ച് സെക്രട്ടറി ടി സി വി നന്ദകുമാറിന്റെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32534/the-office-was-destroyed-by-fire)