---
title: "ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ഏരിയസമ്മേളനം പയ്യാവൂരിൽ നടന്നു"
english_title: "The area meeting was held at Payyavur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32535/the-area-meeting-was-held-at-payyavur"
published_at: "2022-03-18T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62346b7577386_Picsart_22-03-18_16-51-56-097.jpg"
keywords: []
---

# ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ഏരിയസമ്മേളനം പയ്യാവൂരിൽ നടന്നു

> **Lead Summary:** ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ശ്രീകണ്ഠപുരം ഏരിയസമ്മേളനം പയ്യാവൂരിൽ നടന്നു. സിഐടിയു ഏരിയ സെക്രട്ടറി പി.മാധവൻ ഉദ്ഘാടനം ചെയ്തു. മോദി സർക്കാർ അനുദിനം രാജ്യത്തെ തൊഴിൽ നിയമങ്ങൾ കശാപ്പ് ചെയ്യുകയാണ്.

## Article Content

ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ശ്രീകണ്ഠപുരം ഏരിയസമ്മേളനം പയ്യാവൂരിൽ നടന്നു. സിഐടിയു ഏരിയ സെക്രട്ടറി പി.മാധവൻ ഉദ്ഘാടനം ചെയ്തു. മോദി സർക്കാർ അനുദിനം രാജ്യത്തെ തൊഴിൽ നിയമങ്ങൾ കശാപ്പ് ചെയ്യുകയാണ്.

കുത്തക ഭരണക്കാർ മതിയെന്ന അഹങ്കരമാണ്. അത് തൊഴിലാളി വർഗം എതിർക്കുമെന്ന് സി. ഐ. ടി. യു ഏരിയ സെക്രട്ടറി പി മാധവൻ പറഞ്ഞു.  ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ശ്രീകണ്ഠപുരം ഏരിയസമ്മേളനത്തിൽ അംഗങ്ങളായ 79 പ്രതിനിധികൾ പങ്കെടുത്തു.

പയ്യാവൂർ പുളുക്കൂൽ കുഞ്ഞിരാമൻ സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ സംഘടനാ ഏരിയ പ്രസിഡന്റ് സി. കെ. സതീശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അരവിന്ദൻ, ജില്ലാ സെക്രട്ടറി കെ. വി ബാലകൃഷ്ണൻ, സി. ഐ ടി യു ഏരിയ സെക്രട്ടറി പി.പി.ചന്ദ്രഹാസൻ, കമ്മിറ്റി അംഗം സാജു സേവ്യർ, സംസ്ഥാന കമ്മിറ്റി അംഗം ബാബു കാറ്റാടി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒ വി സുകുമാരൻ, കെ പി അനൂപ്, എന്നിവർ പ്രസംഗിച്ചു.

കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ജയപ്രകാശ് പി, ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇസ്‌പെക്ടർ കെ പി രാജേഷ്, അസിസ്റ്റന്റ് എഞ്ചിനീയർ സി കെ രതീഷ് എന്നിവർ ക്ലാസ് എടുത്തു.

പുതിയ ഏരിയാ കമ്മിറ്റി ഭാരവാഹികളായി പി.പി.ചന്ദ്രഹാസനെ പ്രസിഡണ്ടായും സി.കെ.സതീശനെ സെക്രട്ടിയായും എം.ജെ.ജേക്കബിനെ ട്രഷററായും സമ്മേളനം തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32535/the-area-meeting-was-held-at-payyavur)