---
title: "തില്ലങ്കേരിയിൽ ആർ ആർ എഫ് കെട്ടിടം തുറന്നു"
english_title: "RRF building open in Thillenkeri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325507/rrf-building-open-in-thillenkeri"
published_at: "2025-11-11T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69136b684a4a5_WhatsApp_Image_2025-11-11_at_15.54.13_(1).jpeg"
keywords: []
---

# തില്ലങ്കേരിയിൽ ആർ ആർ എഫ് കെട്ടിടം തുറന്നു

> **Lead Summary:** ഇരിട്ടി: തില്ലങ്കേരിയിൽ ആർ ആർ എഫ് കെട്ടിടം തുറന്നു. മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി തില്ലങ്കേരി ആ൪ ആർ എഫിന് അധിക സൗകര്യം ഒരുക്കാൻ 2024 - 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച പുതിയ കെട്ടിടം ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉത്ഘാടനം ചെയ്തു.

## Article Content

ഇരിട്ടി: തില്ലങ്കേരിയിൽ ആർ ആർ എഫ് കെട്ടിടം തുറന്നു. മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി തില്ലങ്കേരി ആ൪ ആർ എഫിന് അധിക സൗകര്യം ഒരുക്കാൻ 2024 - 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച പുതിയ കെട്ടിടം ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉത്ഘാടനം ചെയ്തു.

തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സാദിഖ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സനീഷ്, ബി.ഡി.ഒ മീരഭായി, ബോക്ക് പഞ്ചായത്ത് വനിതാ ക്ഷേമ ഓഫീസർ പി ഷീബ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325507/rrf-building-open-in-thillenkeri)