---
title: "കാട്ടിക്കുളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നാടൻ പലഹാര മേളയും പ്രദർശനവും സംഘടിപ്പിച്ചു"
english_title: "Kattikulam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325513/kattikulam"
published_at: "2025-11-12T06:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6913d8ffa8519_IMG-20251112-WA0001.jpg"
keywords: []
---

# കാട്ടിക്കുളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നാടൻ പലഹാര മേളയും പ്രദർശനവും സംഘടിപ്പിച്ചു

> **Lead Summary:** കാട്ടിക്കുളം: രണ്ടാം ക്ലാസിലെ രുചിമേളം എന്ന പാഠഭാഗത്തോടനുബന്ധിച്ച് നാടൻ പലഹാരങ്ങൾ പരിചയപ്പെടുക, പാചകക്കുറിപ്പ് തയ്യാറാക്കുക തുടങ്ങിയ പഠന ലക്ഷ്യങ്ങളിലൂന്നിയ പ്രവർത്തനങ്ങളുടെ ഭാഗമായി കാട്ടിക്കുളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നാടൻ പലഹാര മേളയും പ്രദർശനവും സംഘടിപ്പിച്ചു. ഈ അവസരത്തിൽ 50 ൽ അധികം നാടൻ പലഹാരങ്ങളുടെ പാചകകുറിപ്പ് ഉൾപ്പെട്ട

## Article Content

കാട്ടിക്കുളം: രണ്ടാം ക്ലാസിലെ രുചിമേളം എന്ന പാഠഭാഗത്തോടനുബന്ധിച്ച് നാടൻ പലഹാരങ്ങൾ പരിചയപ്പെടുക, പാചകക്കുറിപ്പ് തയ്യാറാക്കുക തുടങ്ങിയ പഠന ലക്ഷ്യങ്ങളിലൂന്നിയ പ്രവർത്തനങ്ങളുടെ ഭാഗമായി കാട്ടിക്കുളം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നാടൻ പലഹാര മേളയും പ്രദർശനവും സംഘടിപ്പിച്ചു. ഈ അവസരത്തിൽ 50 ൽ അധികം നാടൻ പലഹാരങ്ങളുടെ പാചകകുറിപ്പ് ഉൾപ്പെട്ട

'അപ്പച്ചന്തം ' എന്ന പേരിലുള്ള കുട്ടികളുടെ കയ്യെഴുത്ത് മാസികയുടെ പ്രകാശനം എച്ച് എം ശ്രീമതി സബ്രിയ ബീഗം പി നിർവഹിച്ചു. പാഠഭാഗങ്ങളുടെ നേരനുഭവം ഒരുക്കിയ സഷോഷം പിടിഎ, രക്ഷിതാക്കൾ, മറ്റധ്യാപകർ, കുട്ടികൾ എന്നിവർ രേഖപ്പെടുത്തി. രണ്ടാം ക്ലാസ് അധ്യാപികമാരായ ശ്രീമതി വിജി ടി എം , ശ്രീമതി പ്രതിഭ എൻ എസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325513/kattikulam)