---
title: "ക്രിസ്മസ് പരീക്ഷ തീയതികളിൽ മാറ്റം വരും: തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ"
english_title: "There will be a change in the dates of the Christmas exams"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325572/there-will-be-a-change-in-the-dates-of-the-christmas-exams"
published_at: "2025-11-12T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69143205b7021_1000_F_285660586_VeVz0HKArsZBGMn3PkFMmjwS952JjTk5.jpg"
keywords: []
---

# ക്രിസ്മസ് പരീക്ഷ തീയതികളിൽ മാറ്റം വരും: തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ

> **Lead Summary:** തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിസ്മസ് പരീക്ഷ തീയതികളിൽ മാറ്റം വരും. ക്രിസ്മസ് അവധിക്ക് മുൻപും ശേഷവുമായി 2 ഘട്ടങ്ങളിലായാവും പരീക്ഷ നടത്തുക. വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് ഡിസംബർ 11 മുതലാണ് ക്രിസ്മസ് പരീക്ഷ ആരംഭിക്കുക. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ‍യാണ് പരീക്ഷ തീയതിയിൽ മാറ്റം വരുത്തേണ്ടതായി വരുന്നത്. ഡിസംബർ 9, 11 തീയതികളിലാണ് വോട്ടെടുപ്പ്. 13 നാണ് ഫലപ്രഖ്യാപനം. ഈ ഘട്ടത്തിലാണ് ക്രിസ്മസിന് മുൻപും ശേഷവുമായി 2 ഘട്ടങ്ങളിൽ പരീക്ഷ നടത്താൻ‌ ആലോചിക്കുന്നത്. ഫലപ്രഖ്യാപനത്തിന് ശേഷം 15 മുതൽ 19 വരെ പരീക്ഷ നടത്താം. 20 മുതൽ 28 വരെയാണ് ക്രിസ്മസ് അവധി. രണ്ടാം ഘട്ട പരീക്ഷകൾ ഡിസംബറിലെ അവസാന ദിവസങ്ങളിലും ജനുവരി ആദ്യ ആഴ്ചയുമായി നടത്തേണ്ടി വരും.

## Article Content

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിസ്മസ് പരീക്ഷ തീയതികളിൽ മാറ്റം വരും. ക്രിസ്മസ് അവധിക്ക് മുൻപും ശേഷവുമായി 2 ഘട്ടങ്ങളിലായാവും പരീക്ഷ നടത്തുക. വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് ഡിസംബർ 11 മുതലാണ് ക്രിസ്മസ് പരീക്ഷ ആരംഭിക്കുക. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ‍യാണ് പരീക്ഷ തീയതിയിൽ മാറ്റം വരുത്തേണ്ടതായി വരുന്നത്. ഡിസംബർ 9, 11 തീയതികളിലാണ് വോട്ടെടുപ്പ്. 13 നാണ് ഫലപ്രഖ്യാപനം. ഈ ഘട്ടത്തിലാണ് ക്രിസ്മസിന് മുൻപും ശേഷവുമായി 2 ഘട്ടങ്ങളിൽ പരീക്ഷ നടത്താൻ‌ ആലോചിക്കുന്നത്. ഫലപ്രഖ്യാപനത്തിന് ശേഷം 15 മുതൽ 19 വരെ പരീക്ഷ നടത്താം. 20 മുതൽ 28 വരെയാണ് ക്രിസ്മസ് അവധി. രണ്ടാം ഘട്ട പരീക്ഷകൾ ഡിസംബറിലെ അവസാന ദിവസങ്ങളിലും ജനുവരി ആദ്യ ആഴ്ചയുമായി നടത്തേണ്ടി വരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325572/there-will-be-a-change-in-the-dates-of-the-christmas-exams)