---
title: "ബസിൽ കടത്തിയ  മാരക മയക്ക് മരുന്ന് ഗുളികകൾ പിടി കൂടി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325684/iritty"
published_at: "2025-11-13T08:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6915495c5e2d6_IMG-20251113-WA0006.jpg"
keywords: []
---

# ബസിൽ കടത്തിയ  മാരക മയക്ക് മരുന്ന് ഗുളികകൾ പിടി കൂടി

> **Lead Summary:** ഇരിട്ടി : ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെകടർ സി.രജിത്തിൻ്റെ നേതൃത്വത്തിൽ കൂട്ടുപുഴയിൽ നടത്തിയ പരിശോധനയിൽ അന്തർ സംസ്ഥാന ബസിൽ കടത്തിയ 223 കാപ്സ്യൂൾ (135.697 ഗ്രാം) സ്പാസ്മോ പ്രോക്സി വോൺ പ്ലസ് കാപ്സ്യൂളുകൾ പിടികൂടി. ഉടമസ്ഥൻ ആരെന്ന് കണ്ടെത്താനായി സാധിച്ചിട്ടില്ല. വേദനസംഹാരിയായി ഉപയോഗിക്കുന്ന ഈ ടാബ്ലറ്റ് ഡോക്ടറുടെ ചീട്ട് ഇല്ലാതെ കയ്യിൽ വയ്ക്കുന്നത് കുറ്റകരമാണ്.

## Article Content

ഇരിട്ടി : ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെകടർ സി.രജിത്തിൻ്റെ നേതൃത്വത്തിൽ കൂട്ടുപുഴയിൽ നടത്തിയ പരിശോധനയിൽ അന്തർ സംസ്ഥാന ബസിൽ കടത്തിയ 223 കാപ്സ്യൂൾ (135.697 ഗ്രാം) സ്പാസ്മോ പ്രോക്സി വോൺ പ്ലസ് കാപ്സ്യൂളുകൾ പിടികൂടി. ഉടമസ്ഥൻ ആരെന്ന് കണ്ടെത്താനായി സാധിച്ചിട്ടില്ല. വേദനസംഹാരിയായി ഉപയോഗിക്കുന്ന ഈ ടാബ്ലറ്റ് ഡോക്ടറുടെ ചീട്ട് ഇല്ലാതെ കയ്യിൽ വയ്ക്കുന്നത് കുറ്റകരമാണ്.

പരിശോധനാ സംഘത്തിൽ കൂട്ടുപുഴ എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ പുത്തിലൻ, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ പി. അബ്ദുൾ ബഷീർ ,കെ. രാജീവൻ , കെ . എം .ദീപക്, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ കെ.ബൈജേഷ്, വി.എൻ.സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ധനുസ് പൊന്നമ്പേത്ത് ,എ.വി.അർജുൻ നാരായണൻ, ടി.പി.സുദീപ്, കെ.രമീഷ്, ബെൻഹർ കോട്ടത്തു വളപ്പിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രേയ മുരളി,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.പി. ജുനീഷ് എന്നിവരുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325684/iritty)