---
title: "കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രം അഞ്ചാം ശനി തൊഴൽ 15 ന്"
english_title: "Kannadiparsmbatemble"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325767/kannadiparsmbatemble"
published_at: "2025-11-13T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6915aa2c17127_1000150885.jpg"
keywords: []
---

# കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രം അഞ്ചാം ശനി തൊഴൽ 15 ന്

> **Lead Summary:** **കണ്ണൂർ: **വടക്കേ മലബാറിലെ പ്രമുഖ ശ്രീ ധർമ്മശാസ്താ ക്ഷേത്രമായ കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തുലാംമാസ ശനീശ്വര ദർശനത്തിലെ അഞ്ചാം ശനി തൊഴൽ നവം:15 ന് നടക്കും. ഉത്രം നക്ഷത്രവും തുലാം ശനിയും ഒന്നിച്ചുവരുന്ന അപൂർവ്വ ദിനവും ഈ വർഷത്തെ തുലാം ശനി ദർശനത്തിന്റെ സമാപനവും കൂടിയാണ് ഈ ശനിയാഴ്ച . രാവിലെ 5.30 മുതൽ ശനിപൂജ, നീരാഞ്ജനം, നെയ് വിളക്കും എള്ളും തിരിയും സമർപ്പണം, ഭഗവതി സേവ, രുദ്രാഭിഷേകം, മൃത്യുഞ്ജയ ഹോമം, നെയ്യമൃത് സമർപ്പണം തുടങ്ങിയ വിശേഷാൽ വഴിപാടുകൾ ആരംഭിക്കും 8 മുതൽ ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മാതൃ സമിതിയുടെ ശനിജപം, 12മുതൽ പ്രസാദ ഊട്ടും ഉണ്ടായിരിക്കും.

## Article Content

**കണ്ണൂർ: **വടക്കേ മലബാറിലെ പ്രമുഖ ശ്രീ ധർമ്മശാസ്താ ക്ഷേത്രമായ കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തുലാംമാസ ശനീശ്വര ദർശനത്തിലെ അഞ്ചാം ശനി തൊഴൽ നവം:15 ന് നടക്കും. ഉത്രം നക്ഷത്രവും തുലാം ശനിയും ഒന്നിച്ചുവരുന്ന അപൂർവ്വ ദിനവും ഈ വർഷത്തെ തുലാം ശനി ദർശനത്തിന്റെ സമാപനവും കൂടിയാണ് ഈ ശനിയാഴ്ച . രാവിലെ 5.30 മുതൽ ശനിപൂജ, നീരാഞ്ജനം, നെയ് വിളക്കും എള്ളും തിരിയും സമർപ്പണം, ഭഗവതി സേവ, രുദ്രാഭിഷേകം, മൃത്യുഞ്ജയ ഹോമം, നെയ്യമൃത് സമർപ്പണം തുടങ്ങിയ വിശേഷാൽ വഴിപാടുകൾ ആരംഭിക്കും 8 മുതൽ ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മാതൃ സമിതിയുടെ ശനിജപം, 12മുതൽ പ്രസാദ ഊട്ടും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325767/kannadiparsmbatemble)