---
title: "ജമ്മു കശ്മീരിലെ നൗ​ഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: 7 മരണം, 20 പേർക്ക് പരിക്ക്"
english_title: "Massive explosion at Nowgam police station in Jammu and Kashmir: 7 dead, 20 injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/325981/massive-explosion-at-nowgam-police-station-in-jammu-and-kashmir-7-dead-20-injured"
published_at: "2025-11-15T07:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6917d9428d12c_Screenshot_2025-11-15_070622.jpg"
keywords: []
---

# ജമ്മു കശ്മീരിലെ നൗ​ഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: 7 മരണം, 20 പേർക്ക് പരിക്ക്

> **Lead Summary:** ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗ​ഗാം പൊലിസ് സ്റ്റേഷനിലുണ്ടായ വൻ സ്ഫോടനത്തിൽ 7 മരണം. 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 5 പേരുടെ നില ​ഗുരുതരമാണ്. സ്ഫോടനത്തിൽ സ്റ്റേഷനും വാഹനങ്ങളും കത്തിയമര്‍ന്നു.

## Article Content

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗ​ഗാം പൊലിസ് സ്റ്റേഷനിലുണ്ടായ വൻ സ്ഫോടനത്തിൽ 7 മരണം. 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 5 പേരുടെ നില ​ഗുരുതരമാണ്. സ്ഫോടനത്തിൽ സ്റ്റേഷനും വാഹനങ്ങളും കത്തിയമര്‍ന്നു.

ഫരീദാബാദിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടന വസ്തുക്കള്‍‌ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉൾപ്പടെ ഇവിടെ സൂക്ഷിച്ചിരുന്നു. തഹസീൽദാർ അടക്കം ഉദ്യോഗസ്ഥരും സ്റ്റേഷനിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/325981/massive-explosion-at-nowgam-police-station-in-jammu-and-kashmir-7-dead-20-injured)