---
title: "കോവിഡ് പോസിറ്റീവ് ആയവർക്ക് അനുവദിച്ചിരുന്ന സ്പെഷ്യൽ കാഷ്വൽ ലീവിന് നിയന്ത്രണം"
english_title: "Casual leave"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32603/casual-leave"
published_at: "2022-03-19T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62353d1b08f35_images (8).jpeg"
keywords: []
---

# കോവിഡ് പോസിറ്റീവ് ആയവർക്ക് അനുവദിച്ചിരുന്ന സ്പെഷ്യൽ കാഷ്വൽ ലീവിന് നിയന്ത്രണം

> **Lead Summary:**  കോവിഡ് പോസിറ്റീവ് ആയവർക്ക് അനുവദിച്ചിരുന്ന സ്പെഷ്യൽ കാഷ്വൽ ലീവിന് നിയന്ത്രണം. വർക്ക് ഫ്രം ഹോം സൗകര്യമുള്ള ജീവനക്കാർക്ക് അനുവദിച്ചിരുന്ന സ്പെഷ്യൽ കാഷ്വൽ ലീവ് ഒഴിവാക്കി. അവർക്ക് ഏഴുദിവസം വർക്ക് ഫ്രം ഹോം അനുവദിക്കും.

## Article Content

 കോവിഡ് പോസിറ്റീവ് ആയവർക്ക് അനുവദിച്ചിരുന്ന സ്പെഷ്യൽ കാഷ്വൽ ലീവിന് നിയന്ത്രണം. വർക്ക് ഫ്രം ഹോം സൗകര്യമുള്ള ജീവനക്കാർക്ക് അനുവദിച്ചിരുന്ന സ്പെഷ്യൽ കാഷ്വൽ ലീവ് ഒഴിവാക്കി. അവർക്ക് ഏഴുദിവസം വർക്ക് ഫ്രം ഹോം അനുവദിക്കും.

വർക്ക് ഫ്രം ഹോം ലഭ്യമല്ലാത്ത ജീവനക്കാർക്ക് അവധിദിവസങ്ങൾ ഉൾപ്പെടെ അഞ്ചുദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കും. അഞ്ചുദിവസംകഴിഞ്ഞ് ആന്റിജൻ പരിശോധന നടത്തി നെഗറ്റീവ് ആയാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓഫീസിൽ ഹാജരാകണം.

അഞ്ചുദിവസംകഴിഞ്ഞ് നെഗറ്റീവ് ആയില്ലെങ്കിൽ അടുത്ത രണ്ടുദിവസം അനുവദനീയമായ മറ്റേതെങ്കിലും അവധി എടുത്തശേഷം ഓഫീസിൽ ഹാജരാകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32603/casual-leave)