---
title: "'ദ കശ്‍മിര്‍ ഫയല്‍സ്' ചിത്രത്തിൻറെ സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി"
english_title: "The kashmir files"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32622/the-kashmir-files"
published_at: "2022-03-19T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623550e3c7a9a_images (13).jpeg"
keywords: []
---

# 'ദ കശ്‍മിര്‍ ഫയല്‍സ്' ചിത്രത്തിൻറെ സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി

> **Lead Summary:** കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറയുന്ന 'ദ കശ്‍മിര്‍ ഫയല്‍സ്' എന്ന ചിത്രം ഒരുക്കിയ സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. സിനിമയുടെ റിലീസിന് പിന്നാലെയാണ് സംവിധായകന് സുരക്ഷ ഏര്‍പ്പെടുത്തിയത്. സി ആര്‍ പി എഫ് അകമ്പടിയോടെയുള്ള സുരക്ഷ സംഘം ഇന്ത്യയില്‍ ഉടനീളം വിവേകിനൊപ്പം ഉണ്ടാകും.

## Article Content

കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറയുന്ന 'ദ കശ്‍മിര്‍ ഫയല്‍സ്' എന്ന ചിത്രം ഒരുക്കിയ സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. സിനിമയുടെ റിലീസിന് പിന്നാലെയാണ് സംവിധായകന് സുരക്ഷ ഏര്‍പ്പെടുത്തിയത്. സി ആര്‍ പി എഫ് അകമ്പടിയോടെയുള്ള സുരക്ഷ സംഘം ഇന്ത്യയില്‍ ഉടനീളം വിവേകിനൊപ്പം ഉണ്ടാകും.

ദ കശ്‍മിര്‍ ഫയല്‍സ് നല്ല സിനിമയാണെന്നും എല്ലാ എംപിമാരും കാണണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. കശ്മീർ ഫയല്‍സ് സിനിമക്ക് ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്‍തവവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32622/the-kashmir-files)