---
title: "എസ്ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയിൽ"
english_title: "Supreemcourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/326470/supreemcourt"
published_at: "2025-11-18T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c00cabbcf9_IMG-20251118-WA0015.jpg"
keywords: []
---

# എസ്ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയിൽ

> **Lead Summary:** ന്യൂഡൽഹി: എസ്ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയിൽ. തദേശ തെരഞ്ഞെടുപ്പ് കഴിയുംവരെ നിർത്തണമെന്നാണ് ആവശ്യം. ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്. എസ്ഐആറും തദേശ തെരഞ്ഞെടുപ്പ് നടപടികളും ഒരേസമയം നടത്തിയാൽ ഭരണസംവിധാനം സ്തംഭിക്കുമെന്നും ഹരജിയിൽ ഉന്നയിക്കുന്നു. തെരഞ്ഞെടുപ്പ് നടക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ഡിസംബർ 21 വരെ നിർത്തിവെക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. എസ്ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയും ഇന്ന് സുപ്രിം കോടതിയെ സമീപിക്കും.

## Article Content

ന്യൂഡൽഹി: എസ്ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയിൽ. തദേശ തെരഞ്ഞെടുപ്പ് കഴിയുംവരെ നിർത്തണമെന്നാണ് ആവശ്യം. ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്. എസ്ഐആറും തദേശ തെരഞ്ഞെടുപ്പ് നടപടികളും ഒരേസമയം നടത്തിയാൽ ഭരണസംവിധാനം സ്തംഭിക്കുമെന്നും ഹരജിയിൽ ഉന്നയിക്കുന്നു. തെരഞ്ഞെടുപ്പ് നടക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ഡിസംബർ 21 വരെ നിർത്തിവെക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. എസ്ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയും ഇന്ന് സുപ്രിം കോടതിയെ സമീപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/326470/supreemcourt)