---
title: "വന്യജീവി സാന്നിധ്യമുള്ള പാറയ്ക്കാമലയിൽ ജനകീയ തിരച്ചിൽ നടത്തി"
english_title: "Parakkamala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/326561/parakkamala"
published_at: "2025-11-18T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c40807e45d_1000152242.jpg"
keywords: []
---

# വന്യജീവി സാന്നിധ്യമുള്ള പാറയ്ക്കാമലയിൽ ജനകീയ തിരച്ചിൽ നടത്തി

> **Lead Summary:** **ഇരിട്ടി : **കഴിഞ്ഞ ദിവസങ്ങളിൽ വന്യജീവി സാന്നധ്യം തിരിച്ചറിഞ്ഞ അയ്യൻകുന്ന് പഞ്ചായത്തിലെ പാറയ്ക്കാമലയിൽ വനം വകുപ്പ് കൊട്ടിയൂർ റേഞ്ച് , ആർ ആർ ടി , പി ആർ ടി , പ്രദേശവാസികൾ എന്നവർ ചേർന്ന് ജനകീയ തെരച്ചിൽ നടത്തി . 50 ഓളം വരുന്ന സംഘം അഞ്ച് ടീമുകളിയി തിരിഞ്ഞാണ് തെരച്ചിൽ നടത്തിയത് . ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷമാണ് 10 പേർ അടങ്ങുന്ന അഞ്ച് സംഘം വന്യമൃഗങ്ങൾ തമ്പടിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ തെരച്ചിൽ നടത്തി ഇവയെ കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ ആരംഭിച്ചത് . വനമേഖലയോട് ചേർന്ന് കാടുപിടിച്ച് കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലാണ് തെരച്ചിൽ നടത്തുക . ഷീൽഡ് ഉൾപ്പെടെയുള്ള സുരക്ഷാ വസ്ത്രങ്ങൾ ധരിച്ചവരാണ് സംഘത്തിന് മുന്നിൽ നയിക്കുക . ഒപ്പം ഗൺ , പടക്കം , വാക്കി ടോക്കി ഉൾപ്പെടെയുള്ള സംവിധാങ്ങളും ഒപ്പമുണ്ട് . രാവിലെ 11 മണിയോടെ ആരംഭിച്ച തെരച്ചിലിന് കൊട്ടിയൂർ റേഞ്ചർ നിഥിൻ രാജ് നേതൃത്വം നൽകി . അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ , സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഐസക് ജോസഫ് . ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റെജി , പഞ്ചായത്ത് അംഗം സെലീന ബിനോയി ആർ ആർ ടി ഡെപ്യൂട്ടി റേഞ്ചർ ഷൈനി കുമാർ , ഫോറസ്റ്റ് ഇരിട്ടി റേഞ്ച് ഓഫിസർ സുനിൽ കുമാർ ഫോറസ്റ്റ് ഓഫിസർമാരായ പ്രമോദ് കുമാർ , സി.കെ. മഹേഷ് , രമേശൻ , ബി എഫ് ഒ മാർ , വാച്ചർമാർ , പി ആർ ടി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

## Article Content

**ഇരിട്ടി : **കഴിഞ്ഞ ദിവസങ്ങളിൽ വന്യജീവി സാന്നധ്യം തിരിച്ചറിഞ്ഞ അയ്യൻകുന്ന് പഞ്ചായത്തിലെ പാറയ്ക്കാമലയിൽ വനം വകുപ്പ് കൊട്ടിയൂർ റേഞ്ച് , ആർ ആർ ടി , പി ആർ ടി , പ്രദേശവാസികൾ എന്നവർ ചേർന്ന് ജനകീയ തെരച്ചിൽ നടത്തി . 50 ഓളം വരുന്ന സംഘം അഞ്ച് ടീമുകളിയി തിരിഞ്ഞാണ് തെരച്ചിൽ നടത്തിയത് . ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷമാണ് 10 പേർ അടങ്ങുന്ന അഞ്ച് സംഘം വന്യമൃഗങ്ങൾ തമ്പടിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ തെരച്ചിൽ നടത്തി ഇവയെ കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ ആരംഭിച്ചത് . വനമേഖലയോട് ചേർന്ന് കാടുപിടിച്ച് കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലാണ് തെരച്ചിൽ നടത്തുക . ഷീൽഡ് ഉൾപ്പെടെയുള്ള സുരക്ഷാ വസ്ത്രങ്ങൾ ധരിച്ചവരാണ് സംഘത്തിന് മുന്നിൽ നയിക്കുക . ഒപ്പം ഗൺ , പടക്കം , വാക്കി ടോക്കി ഉൾപ്പെടെയുള്ള സംവിധാങ്ങളും ഒപ്പമുണ്ട് . രാവിലെ 11 മണിയോടെ ആരംഭിച്ച തെരച്ചിലിന് കൊട്ടിയൂർ റേഞ്ചർ നിഥിൻ രാജ് നേതൃത്വം നൽകി . അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ , സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഐസക് ജോസഫ് . ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റെജി , പഞ്ചായത്ത് അംഗം സെലീന ബിനോയി ആർ ആർ ടി ഡെപ്യൂട്ടി റേഞ്ചർ ഷൈനി കുമാർ , ഫോറസ്റ്റ് ഇരിട്ടി റേഞ്ച് ഓഫിസർ സുനിൽ കുമാർ ഫോറസ്റ്റ് ഓഫിസർമാരായ പ്രമോദ് കുമാർ , സി.കെ. മഹേഷ് , രമേശൻ , ബി എഫ് ഒ മാർ , വാച്ചർമാർ , പി ആർ ടി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/326561/parakkamala)