---
title: "ഇടുക്കിയിൽ  സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു "
english_title: "Idukki"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/326663/idukki"
published_at: "2025-11-19T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d5a2ae3e3b_Screenshot_2025-11-19_111556.jpg"
keywords: []
---

# ഇടുക്കിയിൽ  സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു 

> **Lead Summary:** ഇടുക്കി: വാഴത്തോപ്പില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥി നാല് വയസ്സുള്ള ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്. സ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലാണ് അപകടം ഉണ്ടായത്. ഇനായ ഫൈസല്‍ എന്ന കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് പരുക്കേറ്റ കുട്ടിയെ മാറ്റി.

## Article Content

ഇടുക്കി: വാഴത്തോപ്പില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥി നാല് വയസ്സുള്ള ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്. സ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലാണ് അപകടം ഉണ്ടായത്. ഇനായ ഫൈസല്‍ എന്ന കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് പരുക്കേറ്റ കുട്ടിയെ മാറ്റി.

സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങി മുന്നോട്ട് പോകുമ്പോള്‍ ബസിന്റെ മുന്‍ വശത്തെ ടയറിനടിയില്‍ അകപ്പെടുകയായിരുന്നു. ടയര്‍ കുട്ടിയുടെ ദേഹത്തൂടെ കയറി ഇറങ്ങി. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ നിലവിളിച്ചപ്പോഴാണ് ഡ്രൈവര്‍ കുട്ടി ടയറിനടിയില്‍പ്പെട്ട കാര്യം അറിയുന്നത്. ഉടന്‍ തന്നെ വാഹനം നിര്‍ത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/326663/idukki)