---
title: "കോൺഗ്രസ്‌ നേതാക്കൾ സിപിഎം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കരുതെന്ന് നിർദേശം നൽകിയതായി കെ സുധാകരൻ"
english_title: "Congress leaders"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32673/congress-leaders"
published_at: "2022-03-19T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62358cc7aeed2_Picsart_22-03-19_13-09-27-617.jpg"
keywords: []
---

# കോൺഗ്രസ്‌ നേതാക്കൾ സിപിഎം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കരുതെന്ന് നിർദേശം നൽകിയതായി കെ സുധാകരൻ

> **Lead Summary:** കണ്ണൂരിൽ അടുത്ത മാസം നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കേണ്ടെന്ന് കോൺഗ്രസ് നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

## Article Content

കണ്ണൂരിൽ അടുത്ത മാസം നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കേണ്ടെന്ന് കോൺഗ്രസ് നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

കോൺഗ്രസ് പ്രവർത്തകരെയും കെ.എസ്.യു പ്രവർത്തകരെയും വേട്ടയാടുന്നവരോട് യാതൊരു വിട്ടുവീഴ്ച്ചയുമില്ല.പ്രവർത്തകരുടെ വികാരമാണത്. അതിനാൽ കോൺഗ്രസ്‌ നേതാക്കൾ സി പി .എം പാർട്ടി കോൺഗ്രസിൻ്റെ സെമിനാറിൽ പങ്കെടുക്കാൻ പാടില്ല.

ഇതു നേതാക്കളെ അറിയിച്ചിട്ടുണ്ട്. ജേബി മേത്തർക്ക് രാജ്യസഭാ സീറ്റു നൽകിയ ഹൈക്കമാൻഡ് തീരുമാനത്തിൽ പൂർണ തൃപ്തനാണ്. കെ.പി.സി.സി നൽകിയ ലിസ്റ്റിലെ നാലുപേരിൽ ഒരാൾ ജേബിയാണ്.

കഴിഞ്ഞ 45 വർഷത്തിലേറെ കാലത്തിന് ശേഷം കോൺഗ്രസിൽ നിന്നും രാജ്യസഭയിലേക്ക് ഒരു വനിത പോകുന്നതിൽ അഭിമാനമുണ്ട്. കെ.പി.സി.സി നൽകിയ നാലു പേരുടെ ലിസ്റ്റിൽ ഒരാൾക്കു വേണ്ടി മാത്രം കത്തെഴുതിയാൽ പിന്നെ കെ.പി.സി.സി അധ്യക്ഷ പദവിയിൽ ഇരിക്കാൻ അർഹനല്ലെന്നും എം.ലിജുവിന് വേണ്ടി മാത്രം രാഹുൽ ഗാന്ധിക്ക് കത്തെഴുതാൻ മാത്രം വിഡ്ഡിയല്ല താനെന്നും സുധാകരൻ പറഞ്ഞു .

കോൺഗ്രസിൽ നിന്നും ഒരു ലിസ്റ്റ് മാത്രമേ നൽകിയിട്ടുള്ളുമെന്നും അവസാന നിമിഷം ലിസ്റ്റ് മാറിയിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32673/congress-leaders)