---
title: "പെരിയത്തടുക്കം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കുട്ടികൾക്കായി അഗ്നി സുരക്ഷാ അവബോധ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Fire Safety Awareness Class"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32687/fire-safety-awareness-class"
published_at: "2022-03-19T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62359f8ca99f1_Picsart_22-03-19_14-46-33-954.jpg"
keywords: []
---

# പെരിയത്തടുക്കം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കുട്ടികൾക്കായി അഗ്നി സുരക്ഷാ അവബോധ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** പെരിയത്തടുക്കം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കുട്ടികൾക്കായി അഗ്നി സുരക്ഷാ അവബോധ ക്ലാസ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ പി വി പവിത്രൻ വിഷയാവതരണം നടത്തി.

## Article Content

പെരിയത്തടുക്കം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കുട്ടികൾക്കായി അഗ്നി സുരക്ഷാ അവബോധ ക്ലാസ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ പി വി പവിത്രൻ വിഷയാവതരണം നടത്തി.

തീ പിടുത്തങ്ങങ്ങളോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെ കുറച്ചും, അവയെ പ്രതിരോധിക്കാൻ ആവശ്യമായ മാർഗങ്ങളെ കുറിച്ചും ക്ലാസിൽ വിശദീകരിച്ചു.

അഗ്നി സുരക്ഷാ ഉപകരണങ്ങളുടെ പ്രവർത്തന രീതിയെ കുറിച്ച് വിശദീകരണം നൽകി. തുടർന്ന് അവയുടെ പ്രവർത്തന രീതി കുട്ടികൾക്കായി പരിചയപ്പെടുത്തി.

ഖരം,ദ്രാവകം, വാതകം, വൈദ്യുതി ഉപകരണങ്ങൾ, കെമിക്കലുകൾ തുടങ്ങിയ വ്യത്യസ്തങ്ങളായ പദാർത്ഥങ്ങളിൽ തീപിടുത്തം ഉണ്ടായാൽ പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ചും വിശദീകരിച്ചു.സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷേർലി, ടി വി സൂരജ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32687/fire-safety-awareness-class)