---
title: "കൂത്തുപറമ്പ് ടി വി എസ് ഷോറൂമിൽ നിന്നും ബൈക്കുമായി കടന്ന മോഷ്ടാവിനെ 24 മണിക്കൂറിനകം പോലീസ് പൊക്കി"
english_title: "The thief who entered with the bike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32693/the-thief-who-entered-with-the-bike"
published_at: "2022-03-19T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6235a64e663a1_Picsart_22-03-19_15-14-51-101.jpg"
keywords: []
---

# കൂത്തുപറമ്പ് ടി വി എസ് ഷോറൂമിൽ നിന്നും ബൈക്കുമായി കടന്ന മോഷ്ടാവിനെ 24 മണിക്കൂറിനകം പോലീസ് പൊക്കി

> **Lead Summary:** കൂത്തുപറമ്പ് ടി വി എസ് ഷോറൂമിൽ നിന്നും ബൈക്കുമായി കടന്ന മോഷ്ടാവിനെ 24 മണിക്കൂറിനകം പോലീസ് പൊക്കി. കണ്ണവം സ്വദേശിയായ കുട്ടി മോഷ്ടാവാണ് പോലീസ് പിടിയിലായത്.

## Article Content

കൂത്തുപറമ്പ് ടി വി എസ് ഷോറൂമിൽ നിന്നും ബൈക്കുമായി കടന്ന മോഷ്ടാവിനെ 24 മണിക്കൂറിനകം പോലീസ് പൊക്കി. കണ്ണവം സ്വദേശിയായ കുട്ടി മോഷ്ടാവാണ് പോലീസ് പിടിയിലായത്.

വ്യാഴാഴ്ച പുലർച്ചയോടെയാണ് കൂത്തുപറമ്പ് ടി വി എസ് ഷോറൂമിൽ നിന്നും ബൈക്കുമായി മോഷ്ടാവ് കടന്നുകളഞ്ഞത്. സർവ്വീസ് ചെയ്ത ശേഷം ഷോറൂമിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടാവ് അടിച്ചു മാറ്റുകയായിരുന്നു.

ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് ബൈക്ക് നഷ്ടപ്പെട്ട കാര്യം അറിയുന്നത്. തുടർന്ന് കൂത്തുപറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് സി സി ടി വി പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെപ്പറ്റി സൂചന ലഭിച്ചത്.

തുടർന്ന് സൈബർ സെല്ലിൻ്റെ സഹായത്തോടെ ഇയാളെ വലയിലാക്കുകയായിരുന്നു. രാവിലെ കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയം പരിസരത്ത് നിന്നാണ് മോഷ്ടാവിനെ പോലീസ് പൊക്കിയത്.

സ്ഥിരം കുറ്റവാളിയായ 16 കാരനാണ് ബൈക്കുമായി കടന്നുകളഞ്ഞത്. മാനസീക വൈകല്യമുള്ള ഇയാൾ നേരത്തെയും പല സ്ഥലങ്ങളിൽ നിന്നും ബൈക്ക് ഉൾപ്പെടെ മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

കൂത്തുപറമ്പ് സി ഐ ബിനു മോഹൻ, എസ് ഐമാരായ കെ ടി സന്ദീപ്, പി.ബിജു എന്നിവരുടെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32693/the-thief-who-entered-with-the-bike)