---
title: "വൃക്ക തട്ടിപ്പിൽ നിരവധി പേരിൽ നിന്നും പണം തട്ടിയ പ്രതിയെ ആറളം പോലീസ് അറസ്റ്റ് ചെയ്തു"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/327002/aralam"
published_at: "2025-11-21T06:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691fbe7b8a73e_IMG-20251121-WA0002.jpg"
keywords: []
---

# വൃക്ക തട്ടിപ്പിൽ നിരവധി പേരിൽ നിന്നും പണം തട്ടിയ പ്രതിയെ ആറളം പോലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** ഇരിട്ടി : വൃക്ക തരപ്പെടുത്തി തരാമെന്ന് രോഗികളെയും ചികിത്സാ സഹായ കമ്മറ്റിക്കാരെയും പറ്റിച്ച് പണം തട്ടുന്ന പ്രതിയെ ആറളം എസ് ഐ കെ. ഷുഹൈബും സംഘവും അറസ്റ്റ് ചെയ്തു . വീർപ്പാട് സ്വദേശി സ്വദേശി നൗഫൽ എന്ന സത്താറിനെയാണ് ഇന്നലെ ആറളം പോലീസ് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത് . പട്ടാനൂർ സ്വദേശി നൗഫൽ നൽകിയ പരാതിയിലാണ് അറസ്റ്റ് .

## Article Content

ഇരിട്ടി : വൃക്ക തരപ്പെടുത്തി തരാമെന്ന് രോഗികളെയും ചികിത്സാ സഹായ കമ്മറ്റിക്കാരെയും പറ്റിച്ച് പണം തട്ടുന്ന പ്രതിയെ ആറളം എസ് ഐ കെ. ഷുഹൈബും സംഘവും അറസ്റ്റ് ചെയ്തു . വീർപ്പാട് സ്വദേശി സ്വദേശി നൗഫൽ എന്ന സത്താറിനെയാണ് ഇന്നലെ ആറളം പോലീസ് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത് . പട്ടാനൂർ സ്വദേശി നൗഫൽ നൽകിയ പരാതിയിലാണ് അറസ്റ്റ് .

വൃക്ക രോഗിയായ നൗഫലിന് നാട്ടുകാർ ചികിത്സ സഹായ നിധിയിലൂടെ സമാഹരിച്ച ആറു ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്ത് . ഡോണറെ തരപ്പെടുത്തി തരാമെന്ന് പറഞ്ഞായിരുന്നു പ്രതിയുടെ തട്ടിപ്പ് . ഡോണർ എന്ന പേരിൽ നിബിൻ എന്നയാളെ പ്രതി നൗഫലിന് പരിചയപ്പെടുത്തി മൂന്ന് ലക്ഷം പണമായും മൂന്ന് ലക്ഷം ബാങ്കിലൂടെയും കൈപ്പറ്റുന്നത് . 2024 ഡിസംബർ മുതലുള്ള കാലയളവിലായിരുന്നു തട്ടിപ്പ് . ആദ്യ തവണത്തെ സർജറി പരിചയപെട്ട് രണ്ടാം തവണത്തെ ചികിത്സക്കായി നൗഫൽ നാട്ടുകാരുടെ സഹായത്തോടെ സമാഹരിച്ച തുക ആയിരുന്നു പ്രതി കബിളിപ്പിച്ചത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/327002/aralam)