---
title: "തദ്ദേശ തിരഞ്ഞെടുപ്പ്: ചെലവ് നിരീക്ഷകരെ മാറ്റി നിയമിച്ചു"
english_title: "Local elections: Expenditure observers replaced"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/327015/local-elections-expenditure-observers-replaced"
published_at: "2025-11-21T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691fd0928453d_download_(2).jpeg"
keywords: []
---

# തദ്ദേശ തിരഞ്ഞെടുപ്പ്: ചെലവ് നിരീക്ഷകരെ മാറ്റി നിയമിച്ചു

> **Lead Summary:** കണ്ണൂർ: തദ്ദേശഭരണ തിരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നതിനായി ജില്ലയിൽ നിയോഗിച്ച ഏതാനും നിരീക്ഷകരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി നിയമിച്ചു. നവംബർ 25 മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ചെലവ് നിരീക്ഷകരുടെ ഡ്യൂട്ടി. പുതിയ ഉത്തരവ് പ്രകാരം ജില്ലയിലെ ചെലവ് നിരീക്ഷകർ ഇവരാണ്:

## Article Content

കണ്ണൂർ: തദ്ദേശഭരണ തിരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നതിനായി ജില്ലയിൽ നിയോഗിച്ച ഏതാനും നിരീക്ഷകരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി നിയമിച്ചു. നവംബർ 25 മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ചെലവ് നിരീക്ഷകരുടെ ഡ്യൂട്ടി. പുതിയ ഉത്തരവ് പ്രകാരം ജില്ലയിലെ ചെലവ് നിരീക്ഷകർ ഇവരാണ്:

ജോഷോ ബെന്നറ്റ് ജോൺ: പയ്യന്നൂർ ബ്ലോക്ക്, കല്ല്യാശ്ശേരി ബ്ലോക്ക്, പയ്യന്നൂർ നഗരസഭ.

സുനിൽ ദാസ് എസ്: തളിപ്പറമ്പ് ബ്ലോക്ക്, ആന്തൂർ നഗരസഭ, തളിപ്പറമ്പ് നഗരസഭ, ശ്രീകണ്ഠാപുരം നഗരസഭ.

ഇർഷാദ് എം എസ്: ഇരിക്കൂർ ബ്ലോക്ക്, ഇരിട്ടി ബ്ലോക്ക്, ഇരിട്ടി നഗരസഭ.

അഗസ്റ്റിൻ ഒ കെ: പേരാവൂർ ബ്ലോക്ക്, കൂത്തുപറമ്പ് ബ്ലോക്ക്, കൂത്തുപറമ്പ് നഗരസഭ. (കാസർകോട് ജില്ലയിലെ നീലേശ്വരം ബ്ലോക്ക്, നീലേശ്വരം നഗരസഭ എന്നിവയും കൂടി)

വിപിൻ വിജയൻ: പാനൂർ നഗരസഭ, തലശ്ശേരി നഗരസഭ, പാനൂർ ബ്ലോക്ക്, തലശ്ശേരി ബ്ലോക്ക്.

വൈ അഹമ്മദ് കബീർ: എടക്കാട് ബ്ലോക്ക്, കണ്ണൂർ ബ്ലോക്ക്.

സൂര്യനാരായണൻ എം.ഡി: കണ്ണൂർ കോർപറേഷൻ.

നിരീക്ഷകരുടെ വിവരങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റായ www.sec.kerala.gov.in ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/327015/local-elections-expenditure-observers-replaced)