---
title: "തൃശ്ശൂർ രാഗം തിയേറ്റർ ഉടമയ്ക്ക് നേരെ ഗുണ്ട ആക്രമണം"
english_title: "Ragam theater owner attacked by criminals "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/327043/ragam-theater-owner-attacked-by-criminals"
published_at: "2025-11-21T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ff607ab545_rr.jpg"
keywords: []
---

# തൃശ്ശൂർ രാഗം തിയേറ്റർ ഉടമയ്ക്ക് നേരെ ഗുണ്ട ആക്രമണം

> **Lead Summary:** തൃശൂർ: തീയേറ്റർ നടത്തിപ്പുകാരനെ ഗുണ്ടാസംഘം ആക്രമിച്ചു. തൃശൂരിലെ രാഗം തീയേറ്റർ ഉടമ സുനിലിനെയാണ് മൂന്നംഗ ഗുണ്ടാസംഘം കുത്തിപ്പരിക്കേൽപ്പിച്ചത്. വെളപ്പായയിലെ വീടിന് സമീപമായിരുന്നു സംഭവം. ക്വട്ടേഷൻ ആക്രമണമാണെന്ന് പൊലീസ് അറിയിച്ചു.വീടിന്റെ ഗേറ്റ് തുറക്കാനായി ഡ്രൈവർ അനീഷ് കാറിൽ നിന്ന് ഇറങ്ങി. ഈ സമയം കാറിലുണ്ടായിരുന്ന സുനിലിനെ ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു. കാലിനാണ് പരിക്കേറ്റത്. തടയാൻ ശ്രമിച്ച അനീഷിനും പരിക്കേറ്റു. അക്രമികൾ കാറിന്റെ ചില്ലും തകർത്തു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

## Article Content

തൃശൂർ: തീയേറ്റർ നടത്തിപ്പുകാരനെ ഗുണ്ടാസംഘം ആക്രമിച്ചു. തൃശൂരിലെ രാഗം തീയേറ്റർ ഉടമ സുനിലിനെയാണ് മൂന്നംഗ ഗുണ്ടാസംഘം കുത്തിപ്പരിക്കേൽപ്പിച്ചത്. വെളപ്പായയിലെ വീടിന് സമീപമായിരുന്നു സംഭവം. ക്വട്ടേഷൻ ആക്രമണമാണെന്ന് പൊലീസ് അറിയിച്ചു.വീടിന്റെ ഗേറ്റ് തുറക്കാനായി ഡ്രൈവർ അനീഷ് കാറിൽ നിന്ന് ഇറങ്ങി. ഈ സമയം കാറിലുണ്ടായിരുന്ന സുനിലിനെ ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു. കാലിനാണ് പരിക്കേറ്റത്. തടയാൻ ശ്രമിച്ച അനീഷിനും പരിക്കേറ്റു. അക്രമികൾ കാറിന്റെ ചില്ലും തകർത്തു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/327043/ragam-theater-owner-attacked-by-criminals)