---
title: "കണ്ണൂരിന്റെ ടൂറിസം സാധ്യതകൾ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലുള്ളവരെ പരിചയപ്പെടുത്തുക ലക്ഷ്യമിട്ട് മാഗ്നറ്റ് എക്സ്പോ എന്ന പേരിൽ ടൂർ പ്രോഗ്രാം സംഘടിപ്പിക്കും "
english_title: "Toor program"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32715/toor-program"
published_at: "2022-03-19T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6235b943de65c_Picsart_22-03-19_16-36-03-037.jpg"
keywords: []
---

# കണ്ണൂരിന്റെ ടൂറിസം സാധ്യതകൾ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലുള്ളവരെ പരിചയപ്പെടുത്തുക ലക്ഷ്യമിട്ട് മാഗ്നറ്റ് എക്സ്പോ എന്ന പേരിൽ ടൂർ പ്രോഗ്രാം സംഘടിപ്പിക്കും 

> **Lead Summary:** കണ്ണൂരിന്റെ ടൂറിസം സാധ്യതകൾ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലുള്ളവരെ പരിചയപ്പെടുത്തുക ലക്ഷ്യമിട്ട് മാഗ്നറ്റ് എക്സ്പോ എന്ന പേരിൽ ഡെസ്റ്റിനേഷൻ ഫെമിലറൈസേഷൻ ടൂർ പ്രോഗ്രാം സംഘടിപ്പിക്കുമെന്ന് മാനേജിങ് ഡയറക്ടർ കെ കെ രാധാകൃഷ്ണൻ ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

കണ്ണൂരിന്റെ ടൂറിസം സാധ്യതകൾ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലുള്ളവരെ പരിചയപ്പെടുത്തുക ലക്ഷ്യമിട്ട് മാഗ്നറ്റ് എക്സ്പോ എന്ന പേരിൽ ഡെസ്റ്റിനേഷൻ ഫെമിലറൈസേഷൻ ടൂർ പ്രോഗ്രാം സംഘടിപ്പിക്കുമെന്ന് മാനേജിങ് ഡയറക്ടർ കെ കെ രാധാകൃഷ്ണൻ ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഡൽഹി, പൂന, നാഗ്പൂർ, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ 35 ടൂർ ഓപ്പറേറ്റർമാരെ പങ്കെടുപ്പിച്ച് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടുത്തും. പരിപാടി മാർച്ച് 21ന് രാവിലെ 9 മണിക്ക് പുതിയതെരുവിലെ മാഗ്നറ്റ് ഹോട്ടൽ പരിസരത്ത് മുൻമന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും.

21, 22, 23 തിയതികളിലായി ധർമടം തുരുത്ത്, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, പയ്യാമ്പലം, അഴീക്കോട് ചാൽ ബീച്ച്, കണ്ണൂർ കോട്ട തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സംഘം സന്ദർശിക്കും.

22ന് രാവിലെ 9.30 മുതൽ 12വരെ മാഗ്നറ്റ് ഹോട്ടലിൽ ബി ടു ബി പ്രോഗ്രാമും നടക്കും.വാർത്താ സമ്മേളനത്തിൽ സി ഇ ഒ വിനോദ് നാരയണൻ , ഡയറക്ടർമാരായ കെ സി വിനീഷ്, കെ അനിൽകുമാർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32715/toor-program)