---
title: "കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കണ്ണൂർ റോയൽ ഒമാർസ് ഹോട്ടലിൽ നടന്നു"
english_title: "College teachers association"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32717/college-teachers-association"
published_at: "2022-03-19T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6235bc039fc52_Screenshot_20220319_164803.jpg"
keywords: []
---

# കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കണ്ണൂർ റോയൽ ഒമാർസ് ഹോട്ടലിൽ നടന്നു

> **Lead Summary:** കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കണ്ണൂർ റോയൽ ഒമാർസ് ഹോട്ടലിൽ നടന്നു. കെ പി സി അധ്യക്ഷൻ കെ സുധാകരൻ ഉദ്ഘാടനം ചെയ്തു.

## Article Content

കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കണ്ണൂർ റോയൽ ഒമാർസ് ഹോട്ടലിൽ നടന്നു. കെ പി സി അധ്യക്ഷൻ കെ സുധാകരൻ ഉദ്ഘാടനം ചെയ്തു.

മാറിവരുന്ന രാഷ്ട്രീയ പാർട്ടിയുടെ താല്പര്യത്തിനനുസരിച്ച് നാടിന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്നു. ഭരിക്കുന്ന വ്യക്തിയുടെ താല്പര്യത്തിനനുസരിച്ച് മാറ്റിയെഴുതാൻ പറ്റുന്നതല്ല ഇന്ത്യൻ ഭരണഘടനയെന്നും സുധാകരൻ പറഞ്ഞു.സംസ്ഥാന പ്രസിഡന്റ് മേജർ ഡോ.യു അബ്ദുൾ കലാം അധ്യക്ഷനായി.

അഡ്വ.ടി സിദ്ദിഖ് എം എൽ എ,ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ്,സോണി സെബാസ്റ്റ്യൻ,ഡോ.ഖാദർ മാങ്ങാട്, ഡോ.എം എ എച്ച് ഖാൻ,ഡോ.എം സി ദിലീപ്കുമാർ,ഡോ.ബാലചന്ദ്രൻ കീഴോത്ത്,കണ്ണൂർ മേഖല പ്രസിഡന്റ് ഷിനോ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32717/college-teachers-association)