---
title: "കേരള പ്രീ പ്രൈമറി കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരണയോഗം നടന്നു"
english_title: "Co-operative Service Pensioners"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32718/co-operative-service-pensioners"
published_at: "2022-03-19T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6235bef7609ec_Screenshot_20220319_170014.jpg"
keywords: []
---

# കേരള പ്രീ പ്രൈമറി കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരണയോഗം നടന്നു

> **Lead Summary:** കേരള പ്രീ പ്രൈമറി കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരണയോഗം ഡി സി സി ഹാളിൽ നടന്നു.ഡിസിസി പ്രസിഡന്റ്‌ അഡ്വ മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.

## Article Content

കേരള പ്രീ പ്രൈമറി കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരണയോഗം ഡി സി സി ഹാളിൽ നടന്നു.ഡിസിസി പ്രസിഡന്റ്‌ അഡ്വ മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.

കേരള പ്രീ പ്രൈമറി കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ബി കെ തിരുവോത്ത് അധ്യക്ഷനായി.ഈ സംസ്ഥാനത്തിനു വേണ്ടിയാണ് ഇവിടെ എത്തിയവർ പണിയെടുത്തത് അത് ആരുടേയും ഔദാര്യം അല്ല അവകാശം ആണെന്നും ഉദ്ഘാടന പ്രസംഗത്തിൽ മാർട്ടിൻ ജോർജ് പറഞ്ഞു. 

കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി എൻ സ്വാമിനാഥൻ, എൻ പി ശ്രീധരൻ, ഭാസ്കരൻനായർ, വി സുന്ദരൻ, ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32718/co-operative-service-pensioners)